ഇസ്റാഈലി സൈനികവാഹനങ്ങള്‍ക്കു നേരെ ഹിസ്ബുല്ല മിസൈല്‍ ആക്രമണം
ബൈറൂത്ത്: ലബ്നാന്‍ അതിര്‍ത്തിയിലെ ഇസ്റാഈലി സൈനികകേന്ദ്രത്തിനും സൈനികവാഹനങ്ങള്ക്കും നേരെ ഹിസ്ബുല്ല മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു യുദ്ധ ടാങ്ക് തകര്‍ത്തതായും അതിനകത്തുണ്ടായിരുന്നവര്ക്കു പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായും ഹിസ്ബുല്ല അറിയിച്ചു. ഇസ്റാഈലിനെ നേരിടാന്‍ തങ്ങളുടെ സൈനിക കമാന്‍ഡര്‍മാര്‍ തയാറായതായി ഹിസ്ബുല്ല പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു ആക്രമണം.
അതേസമയം ഇതിനു പ്രതികാരമായി ദക്ഷിണ ലബ്നാനില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്റാഈല്‍ സൈന്യം അറിയിച്ചു.
സിറിയയില്‍ ഹിസ്ബുല്ലയുടെ രണ്ടു സൈനികര്‍ ഇസ്റാഈലി ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പ്രതികാരം ചെയ്യുമെന്നും ഇസ്റാഈല്‍ ഇതിനു വില നല്‍കേണ്ടി വരുമെന്നും നേരത്തെ ഹിസ്ബുല്ല നേതാവ് ഹസന് നസ്റുല്ല മുന്നറിയിപ്പു നല്‍കിയിരുന്നു.
2006ല്‍ ഹിസ്ബുല്ലയും ഇസ്റാഈലും തമ്മില്‍ നടന്ന യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ഇസ്റാഈല്‍ സേനയ്ക്കു നേരെ ഇറാന് പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുല്ല ആക്രമണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."