ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സഊദി മന്ത്രിസഭ
റിയാദ്: തുര്‍ക്കി ഇസ്താംബൂളിലെ സഊദി എംബസിയില്വച്ചു കൊല്ലപ്പെട്ട സഊദി മാധ്യമപ്രവര്ത്തകന് ജമാല്‍ കഷോഗിയുടെ കുടുംബത്തെ സഊദി ഭരണാധികാരികള്‍ സ്വീകരിച്ചു. സഹോദരന് സഹ്ല് അഹമ്മദ് കഷോഗി, മകന് സലാഹ് ജമാല്‍ കഷോഗി എന്നിവരാണ് തലസ്ഥാന നഗരിയായ റിയാദിലെ അല്‍ യമാമഃ രാജകൊട്ടാരത്തില്‍ ഭരണാധികാരികളെ കാണാനെത്തിയത്.
ഇരുവരെയും സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും സ്വീകരിക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. കഷോഗിയുടെ കൊലപാതകത്തില്‍ രാജാവും കിരീടാവകാശിയും ദുഃഖം രേഖപ്പെടുത്തി.
അതേസമയം, കൊലപാതകത്തിന് ഉത്തരവാദികളായവരെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നു സഊദി മന്ത്രിസഭ പ്രഖ്യാപിച്ചു. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സത്യം പുറത്തുകൊണ്ടുവരാനും ഉത്തരവാദികളെ കണ്ടെത്താനും അടിയന്തിര നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."