പുതിയ മത്സ്യബന്ധന ഉപകരണങ്ങള്‍ നല്‍കണമെന്ന് ധീവരസഭ
അമ്പലപ്പുഴ: പുന്നപ്രയില്‍ കടല്‍ക്ഷോഭത്തില്‍ വളളവും മറ്റ് മത്സ്യബന്ധനഉപകരണങ്ങളും നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം പുതിയ മത്സ്യബന്ധന ഉപകരണങ്ങള്‍ നല്‍കണമെന്ന് ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ പ്രദീപ്, സെക്രട്ടറി എസ് സുധാകരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പുന്നപ്രയിലെ കടല്‍ക്ഷോഭത്തില്‍ ഏതാണ്ട് 70 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
പുലര്‍ച്ചെ രണ്ടിന് ഉണ്ടായ അപകടവിവരം ബന്ധപ്പെട്ട അധികാരികളെ അിറയിച്ചിട്ടും ഉത്തരവാദിത്തപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ മത്സ്യതൊഴിലാളികളുടെ ദേശീയ പാതാ ഉപരോധനത്തിനുശേഷമാണ് സ്ഥലത്തെത്തിയത്. ഫിഷറീസ് വകുപ്പിന്റോയോ കോസ്റ്റ് ഗാര്‍ഡിന്റോയോ ജില്ലാതല ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താത്തതിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്യാത്തതിലും ധീവരസഭ ശക്തമായി പ്രതിഷേധിച്ചു.
ബന്ധപ്പെട്ട റവന്യൂ ഫിഷറീസ് മന്ത്രിമാര്‍ അടിയന്തിരമായി സംഭവസ്ഥലം സന്ദര്‍ശിച്ച് പരിഹാരമുണ്ടാക്കണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുവാന്‍ അടിയന്തിരമായി ബന്ധപ്പെട്ടവര്‍ യോഗം വിളിച്ചുചേര്‍ക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."