നരിപ്പറ്റ ആര്‍.എന്‍.എം സ്‌കൂളില്‍ സംഘര്‍ഷം: നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
കക്കട്ടില്‍: പുറമെ നിന്നെത്തിയവരുടെ ആക്രമണത്തില്‍ നരിപ്പറ്റ ആര്‍.എന്‍.എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. സ്‌കൂള്‍ സമയത്ത് കാംപസിലേക്ക് ഇരച്ച് കയറിയവര്‍ ഒരു കാരണവുമില്ലാതെ അക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.
കാംപസില്‍ എസ്.എഫ്. ഐക്കാര്‍ക്കെല്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കില്ല എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു പരക്കെ അക്രമം നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ്, കെ.എസ്.യു സഖ്യം വിജയിച്ചിരുന്നു.
വിദ്യാര്‍ഥികളായ ആദില്‍ ഇര്‍ഫാന്‍, സല്‍മാന്‍, മുഹമ്മദ് സുഹൈര്‍ , ജുറൈജ്, മുഹമ്മദ് ഇര്‍ഫാന്‍, അഹമ്മദ് റിഷാല്‍, മുബശ്ശിര്‍, ഷൗക്കത്ത് അലി , അബ്ദുല്ല ഹിജാസ്, മുഹമ്മദ് സഫ്‌വാന്‍, ഷംഷാദ് ,മുഹമ്മദ് റമീസ് എന്നിവരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കലാലയങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചു നാദാപുരം മേഖലയിലെ നിരവധി സ്‌കൂളുകളില്‍ എസ്.എഫ്.ഐ നടത്തിക്കൊണ്ടിരിക്കുന്ന അക്രമണത്തില്‍ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എം.പി ജാഫര്‍ മാസ്റ്റര്‍ , യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ നാസര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ ടി.പി.എം തങ്ങള്‍, കെ.എം ഹമീദ്, പാലോല്‍ കുഞ്ഞമ്മദ് , പി.കെ റയീസ് , സഹദ് പാലോല്‍ പ്രതിഷേധിച്ചു.
ഗുണ്ടാ വിളയാട്ടം അപലപനീയമെന്ന് എം.എസ്.എഫ്
നരിപ്പറ്റ: ആര്‍.എന്‍.എം സ്‌കൂള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കേറ്റ പരാജയത്തിന്റെ പകപോക്കാന്‍ യു.ഡി.എസ്.എഫ് വിദ്യാര്‍ഥികളെ പുറത്തു നിന്നുള്ള എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഗുണ്ടാ സംഗങ്ങളെ ഉപയോഗിച്ച് ആക്രമിച്ചത് ജനാധിപത്യ വിരുദ്ധവും പ്രാകൃത രീതിയുമാണെന്ന് എം.എസ്.എഫ്.
വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്കെതിരേ പൊലിസ് നടപടി എടുക്കണമെന്നും നിയോജകമണ്ഡലം എം.എസ്.എഫ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. മുഹമ്മദ് പേരോട്, ഫയാസ് വെള്ളിലാട്ട്, അര്‍ഷാദ് കെ.വി, മുഹ്‌സിന്‍ വളപ്പില്‍, നദീം അലി, അജ്മല്‍ ടി.പി, എം. അറഫാത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."