ഹര്‍ത്താലില്‍ വലഞ്ഞ് ജനം; സഹായവുമായി പൊലിസ്
കോഴിക്കോട്: ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഹര്‍ത്താലില്‍ വലഞ്ഞ് ജനം. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും എത്തുന്ന യാത്രക്കാര്‍ക്ക് സഹായവുമായിപൊലിസ് രംഗത്ത്. ഇവിടങ്ങളില്‍ എത്തുന്നവരെ പൊലിസ് വണ്ടികളിലും സ്വകാര്യ വണ്ടികളിലും കയറ്റിവിടുകയാണ് പൊലിസ് ചെയ്യുന്നത്. പൊലിസിന്റെ ഈ സഹായം വളരെ ഉപകാരമാണെന്ന് യാത്രക്കാര്‍ പറഞ്ഞു.
സ്ത്രീ യാത്രികരെ പൊലിസ് വണ്ടികളിലും മറ്റുള്ളവരെ ഇരുചക്രവാഹനങ്ങളിലും കാറുകളിലും കയറ്റിവിടുകയാണ് പൊലിസ് ചെയ്യുന്നത്. ഹര്‍ത്താലില്‍ കോഴിക്കോട് നഗരത്തിലെ എല്ലാ കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്.
കെ.എസ്.ആര്‍.ടി.സി ചിലയിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇവയെല്ലാം പൊലിസ് അകമ്പടിയോടുകൂടിയാണ് സര്‍വീസ് നടത്തുന്നത്.
ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് ബി.എം.എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്നലെയും കോഴിക്കോട് ഹര്‍ത്താലായിരുന്നു. സി.പി.എം കോഴിക്കാട് ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."