HOME
DETAILS

നായകന്‍ നയിച്ചു; പരമ്പര പിടിച്ച് യുവഇന്ത്യ ഓ... ക്യാപ്റ്റന്‍

  
backup
September 02 2019 | 17:09 PM

india-a-team-won-against-south-africa

 

 


ആദില്‍ ആറാട്ടുപുഴ


തിരുവനന്തപുരം: തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ നായകന്‍ മനീഷ് പാണ്ഡെ ഇറങ്ങിക്കളിച്ചതോടെ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മൂന്നാം മത്സരവും ജയിച്ച ഇന്ത്യ എയ്ക്ക് ഏകദിന പരമ്പര. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ മൂന്നും ജയിച്ചാണ് ഇന്ത്യയുടെ നേട്ടം.
മഴമൂലം 30 ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ 207 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റിനാണ് ജയിച്ചത്. നായകന്‍ മനീഷ് പാണ്ഡെയാണ് (59 പന്തില്‍ 81) വിജയശില്‍പി. ശിവം ദുബെയും (28 പന്തില്‍ 45) ഇഷാന്‍ കിഷനും(41 പന്തില്‍ 40) കാര്യമായ സംഭാവനകള്‍ നല്‍കി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക എ-30 ഓവറില്‍ എട്ടിന് 207, ഇന്ത്യ എ- 27.5 ഓവറില്‍ ആറിന് 208.
30 ഓവറില്‍ കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ തുടക്കം പിഴച്ചു. രണ്ടാം ഓവറില്‍ റുതുരാജ് ഗെയ്ക്‌വാദ് (1)നെയും അതേ ഓവറിലെ നാലാം പന്തില്‍ റിക്കി ഭുവിയെയും നോര്‍ജേ മടക്കിയതോടെ ഇന്ത്യ തോല്‍വി മണത്തു. പക്ഷേ, ക്രുണാല്‍ പാണ്ഡ്യയെ കൂട്ടുപിടിച്ച് ഇഷാന്‍ കിഷന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ആ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായില്ല. പാണ്ഡ്യ മടങ്ങുമ്പോള്‍ ഇന്ത്യ തിരിച്ചടി ഭയന്നു. ഏഴാം ഓവറില്‍ 26 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്ന ഇന്ത്യയെ പിന്നീട് നായകന്‍ തോളിലേറ്റുകയായിരുന്നു. സ്‌ട്രൈക്ക് കൈമാറിയും ബൗണ്ടറികളും സിക്‌സറുകളും കണ്ടെത്തിയും മനീഷ് പാണ്ഡെ- ഇഷാന്‍ കിഷന്‍ സഖ്യം സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. 14ാം ഓവറില്‍ ഇഷാന്‍ കിഷന്‍ മടങ്ങുമ്പോഴേക്കും ഇന്ത്യ 97ന് നാല് എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. ശേഷമെത്തിയ നിതീഷ് റാണ (13) പുറത്തായപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ മികവ് തുടര്‍ന്ന ശിവം ദുബെ (45 *) മനീഷ് പാണ്ഡെയ്‌ക്കൊപ്പം ഇന്ത്യയെ മുന്നോട്ട് നയിച്ചു. 24ാം ഓവറില്‍ ബോണ്‍ ഫോര്‍ട്വിന്റെ പന്തില്‍ ലുത്വോ സിംപ്മലയ്ക്ക് ക്യാച്ച് നല്‍കി നായകന്‍ മടങ്ങുമ്പോഴേക്കും ഇന്ത്യ വിജയവക്കിലെത്തിയിരുന്നു. പിന്നീടെത്തിയ അക്ഷര്‍ പട്ടേല്‍(7*)ലുമൊത്ത് ദുബെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഒപ്പം പരമ്പരയും. എന്റിച്ച് നോര്‍ജേയുടെ 27ാം ഓവറിലെ തുടര്‍ച്ചയായ മൂന്ന് പന്തുകള്‍ സിക്‌സര്‍, ഫോര്‍, സിക്‌സര്‍ പായിച്ചാണ് ദുബെ ഇന്ത്യയെ ആധികാരിക ജയത്തിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി എന്റിച്ച് നോര്‍ജേയും ജോര്‍ജ് ലിന്‍ഡേയും രണ്ടും ജൂനിയര്‍ ഡാല, ബോണ്‍ ഫോര്‍ട്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
സന്ദര്‍ശകര്‍ക്കായി ഹെന്റിച്ച് ക്ലാസനും (21 പന്തില്‍ 44)ജെന്നിമാന്‍ മെലാനും (33 പന്തില്‍ 37), മാത്യു ബ്രീറ്റ്‌കെയും (34 പന്തില്‍ 36) മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി ക്രുണാല്‍ പാണ്ഡ്യയും ദീപക് ചഹറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  12 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  26 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago