HOME
DETAILS

ലുക്ക് ഔട്ട് നോട്ടീസും വിലപ്പോയില്ല; ഒളിവില്‍ പോയ പൊലിസുകാരെ പിടികൂടാനാകാതെ വനം വകുപ്പ്

  
backup
October 25 2018 | 06:10 AM

%e0%b4%b2%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%94%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b8%e0%b5%81%e0%b4%82-%e0%b4%b5

സാറ മുഹമ്മദ്


നെടുമങ്ങാട്: കേരള തമിഴ്‌നാട് അതിര്‍ത്തി വന മേഖലകളില്‍ മൃഗ വേട്ട കൊഴുക്കുന്നു. പൊലിസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും ഉള്‍പ്പെടുന്ന വേട്ടസംഘങ്ങള്‍ ആണ് അതിര്‍ത്തി വനമേഖലകളില്‍ താവളമുറപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി മേഖലകള്‍ പങ്കിടുന്ന കുളത്തൂപ്പുഴ, പാലോട്, ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വരുന്ന ഉള്‍വനങ്ങളിലാണ് വേട്ട സംഘങ്ങളുടെ താവളം.
ചില വന മേഖലകളില്‍ പകലും വിനോദ സഞ്ചാരമേഖല ഉള്‍പ്പെടുന്ന വനാന്തര്‍ ഭാഗങ്ങളില്‍ രാത്രി കാലങ്ങളിലുമാണ് വേട്ട നടക്കുന്നത്. മ്ലാവ്, മാന്‍, കാട്ടുകോഴി, മുയല്‍, കേഴ, കാട്ടുപോത്തു, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളാണ് വേട്ടക്കാരുടെ സ്ഥിരം വേട്ടമൃഗം. വേട്ടയാടുന്ന മൃഗത്തിന്റെ മാംസം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനും ഇടനിലക്കാരുണ്ടെന്നാണ് അറിയുന്നത്.
ഇത്തരത്തിലുള്ള നിരവധി കേസുകളാണ് നേരത്തെ പിടിച്ചിട്ടുള്ളത്. ഇതില്‍ അവസാനത്തേതാണ് എസ്.ഐയും പൊലിസുകാരും വേട്ടക്കാരും അടക്കമുള്ളവര്‍ വേട്ടയാടിയ വന്യ മൃഗത്തിന്റെ മാംസവും വേട്ടയാടാന്‍ ഉപയോഗിച്ച തോക്കും ആയുധങ്ങളും പിടികൂടിയത്. ഈ സംഭവത്തില്‍ രണ്ടു മാസം ആകാറായിട്ടും പ്രതികളായ ഒളിവില്‍ പോയ പൊലിസുകാരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയെങ്കിലും ഒരു ഉപയോഗവും ഉണ്ടായിട്ടില്ല. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് പൊന്മുടി പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയ്യൂബ്, സിവില്‍ പൊലിസ് ഓഫിസര്‍ രാജീവ്, പൊലിസ് ഡ്രൈവര്‍ വിനോദ്, കൊല്ലായിലെ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാസ്റ്റര്‍ മനു, കുളത്തൂപ്പുഴ മൈലമൂട്ടിലെ വേട്ടക്കാരായ മറ്റു മൂന്നുപേരും ചേര്‍ന്നാണ് പൊന്മുടി വനമേഖലയില്‍ മ്ലാവിനെ വേട്ടയാടിയത്.
പൊലിസ് ജീപ്പിലിരുന്ന് മ്ലാവിനെ വെടിവെച്ചു വീഴ്ത്തിയത് മനു ആയിരുന്നു. ചത്തുവീണ മ്ലാവിനെ സംഘം പൊലിസ് ജീപ്പില്‍ തന്നെ വനത്തില്‍ നിന്നും പുറത്തെത്തിച്ചു വെട്ടിനുറുക്കി മാംസമാക്കി പങ്കിട്ടെടുക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വേട്ടക്കുപയോഗിച്ച തോക്കുകള്‍, കത്തികള്‍, കടത്താന്‍ ഉപയോഗിച്ച വാഹനം പൊലിസുകാരും സര്‍ക്കാര്‍ ജീവനക്കാരും ഒഴികയുള്ള മറ്റു പ്രതികള്‍ പിടിയിലായിരുന്നു.
എന്നാല്‍ ഒളിവില്‍ പോയ എസ്.ഐ അടക്കമുള്ള പൊലിസുകാരും സര്‍ക്കാര്‍ ജീവനക്കാരനെയും പിടികൂടാന്‍ ഇതുവരെയും വനപാലകര്‍ക്കായിട്ടില്ല. സംഭവം വിവാദമായത്തോടെ രണ്ടാഴ്ച മുന്‍പ് പൊലിസ് ജീപ്പ് ഹാജരാക്കി അധികൃതര്‍ മുഖം രക്ഷിക്കുകയായിരുന്നു. നേരത്തെയും നിരവധി മൃഗ വേട്ട കേസുകള്‍ പിടിച്ചിട്ടുണ്ടെങ്കിലും പിടിക്കുന്നിടത്തു തന്നെ അന്വേഷണം അവസാനിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇത് മൃഗവേട്ട വീണ്ടും ശക്തമാകാന്‍ കാരണമാകുന്നു. ഇതില്‍ പല കേസുകളും പുറംലോകം അറിയാതെ ഒത്തു തീര്‍ത്ത് അവസാനിപ്പിക്കുന്നതും നിരവധിയാണ്. വനപാലക സംഘങ്ങളും വേട്ടക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് അതിര്‍ത്തി വനമേഖലയില്‍ വെടിയൊച്ചകള്‍ നിലക്കാത്തതെന്നാണ് നാട്ടുകാരുടെയും ആദിവാസികളുടെയും അഭിപ്രായം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago