കിഴക്കന്‍ മേഖലയില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം
കൊല്ലം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായത്. ഇവിടെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കര്‍ഷര്‍ ദുരിതത്തിലായിരിക്കുകയാണ്. കിഴക്കന്‍ മേഖലയിലെ മലയോരവാസികളുടെ പ്രധാന ഉപജീവനമാര്‍ഗമായ കൃഷി കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്. കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള അധ്വാനമാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം കാരണം നശിക്കുന്നത്.
സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലുമാണ് ചെറികിട കര്‍ഷകര്‍ കൃഷി നടത്തുന്നത്. കൃഷി നശിച്ചതുമൂലം കടക്കെണിയിലായ ഇവര്‍ ഇനി എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ്. കാട്ടാനയെക്കൂടാതെ മലയണ്ണാന്‍, കുരങ്ങ്, പന്നി, പുലി എന്നിവയുടെ ശല്യവും അടിക്കടിയുണ്ടാവുന്നുണ്ട്. ഇവയുടെ ശല്യവും ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വന്യമൃഗങ്ങളും ശല്യം ഒഴിവാക്കാനായി പ്രദേശവാസികള്‍ മുട്ടാത്ത വാതിലുകളില്ല.
എന്തൊക്കെ സംഭവിച്ചാലും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."