നവകേരളാ എക്‌സ്പ്രസ്; പര്യടനം ജില്ലയില്‍ സമാപിച്ചു
കൊല്ലം: വികസന കാഴ്ച്ചകളും ഉള്ളില്‍തൊടുന്ന പാട്ടുകളുമായി ജനശ്രദ്ധ നേടിയ നവകേരളാ എക്‌സ്പ്രസിന്റെ ജില്ലയിലെ പര്യടനം കൊല്ലം ബീച്ചില്‍ സമാപിച്ചു. സമാപന ദിവസമായ ഇന്നലെയും എല്ലാ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് പര്യടന സംഘത്തിന് ലഭിച്ചത്. എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും നാട്ടുകാരും സ്വീകരണ പരിപാടികളില്‍ പങ്കുചേര്‍ന്നു.
സമാപനദിവസം കരുനാഗപ്പള്ളിയിലാണ് നവകേരളാ എക്‌സ്പ്രസ് യാത്ര ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാഗര്‍, ബെന്‍സി, സുധര്‍മ, ബി.ഡി.ഒ അജയകുമാര്‍, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സുനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് എന്നിവര്‍ സന്നിഹിതരായി.
ചവറയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിയാസ്, അംഗം മോഹന്‍ലാല്‍, ചവറ ഗ്രാമപഞ്ചായത്തംഗം ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രാ സംഘത്തെ സ്വീകരിച്ചു പള്ളിമുക്കില്‍ എം. നൗഷാദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം. നൗഷാദ്, എന്‍ സഹൃദയന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.പി. നന്ദകുമാര്‍, എം. സജീവ്, ആര്‍. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."