പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; ടെന്‍ഡര്‍ ഉടന്‍ വിളിക്കും
ചേലേമ്പ്ര: പഞ്ചായത്തിലെ നിരവധി രോഗികള്‍ ആശ്രയിക്കുന്ന പെരുണ്ണീരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷത്തിന്റെ പദ്ധതിയുടെ എസ്റ്റിമേറ്റ് നടപടികള്‍ അവസാനഘട്ടത്തിലാണെന്നും ടെന്‍ഡര്‍ ഉടനെ വിളിക്കാനാകുമെന്നും പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ സി അബ്ദുല്‍ അസീസ് പറഞ്ഞു.
ചേലേമ്പ്രയില്‍ മൂന്ന് പ്രധാനവികസന പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ വിളിക്കുന്നതില്‍ ചാലിപ്പറമ്പ്-കുറ്റീരി റോഡിന് എം.എല്‍.എ അനുവദിച്ച 10 ലക്ഷം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ദിവസേന മുന്നൂറ് രോഗികള്‍ ചികില്‍സക്കെത്തുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അസൗകര്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത ചെയ്തിരുന്നു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ചേലേമ്പ്ര മുനമ്പത്ത് കടവ് പാലത്തിന് അനുവദിച്ച് 50 ലക്ഷം നഷ്ടമായെ പ്രചാരണം തെറ്റാണെന്നും അതേസമയം, ഒന്നരക്കോടി രൂപയോളം നിലവില്‍ ഉദ്ദേശിക്കുന്ന പാലത്തിന് ചെലവ് തുക കണക്കാക്കുന്നുവെന്നും ബാക്കി തുക കേന്ദ്ര - സംസ്ഥാന- ജില്ല ഭരണകൂടങ്ങളുടെ സഹായത്താല്‍ നടപ്പാക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒരേക്കര്‍ സ്ഥലം തൊട്ടടുത്തുള്ളതും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മാണത്തിന് സൗകര്യപ്രദമാണ്. നിലവില്‍ രോഗികള്‍ കുത്തിവയ്പ്പിനും ചികിത്സക്കുമായി വരുമ്പോള്‍ ഇരിക്കാന്‍ പോലും നിലവിലെ സൗകര്യം അപര്യാപ്തമാണ്. മുനമ്പത്ത്ക്കടവ് പാലം യാഥാര്‍ഥ്യമാകുന്നതോടെ ഫറോക്ക്-ചേലേമ്പ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മറ്റൊരു എളുപ്പ മാര്‍ഗം കൂടിയാണ് പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ചേലേമ്പ്രകാകര്‍ക്ക് സഫലമാകുക. പി അബ്ദുല്‍ ഹമീദ് എം.എല്‍.എ കഴിഞ്ഞ ആഴ്ച സ്ഥലം സന്ദര്‍ശിക്കുകയും അടിയന്തിര പ്രവര്‍ത്തിക്ക് ഒരു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാന മൂന്ന് വികസന പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തി ആക്കം കൂടുന്നതോടെ ചേലേമ്പ്രയുടെ ജനങ്ങളിലെ സ്വപ്നത്തിലേക്കുളള പുതിയ കാല്‍വെപ്പാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."