നടക്കല്‍ എസ്റ്റേറ്റ്ഫാക്ടറികളിലെ പരിസര മലിനീകരണം; മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി
ഈരാറ്റുപേട്ട; നടക്കല്‍ സ്ഥിതി ചെയ്യുന്ന മുനിസിപ്പാലിറ്റി വക മിനി വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഫാക്ടറികളില്‍ നിന്നും പരിസരമലിനീകരണം ഉണ്ടാകുന്നതായി പരിസരവാസികള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. 10 ഫാക്ടറികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത് .
സോമില്‍, പൈപ്പ് ,അലുമിനീയം മുതലായ ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്.
തടി മില്ലില്‍ നിന്നും പൊടിപറക്കുന്നത് അയല്‍വാസികള്‍ക്ക് നിത്യ ശല്ല്യമാണ്. പ്ലാസ്റ്റിക്ക് പൊടിക്കുമ്പോഴും അലുമിനിയം ഉരുക്കുമ്പോഴും ഉണ്ടാകുന്ന ഗന്ധവും പരിസര വാസികളെ അലോസരപ്പെടുത്തുന്നതായി പരാതിയില്‍ പറയുന്നു.
ഇവിടെ ഉണ്ടായിരുന്ന ചുററു മതില്‍ പൊളിച്ച് തടിയും മാലിന്യങ്ങളും റോഡിലേക്കണ് തള്ളുന്നത്. മാത്രമല്ല പരിസരത്തുള്ള നാട്ടുകാര്‍ക്ക് അവകാശപ്പെട്ട റോഡില്‍ പ്ലാസ്റ്റിക്ക് മിലിന്യങ്ങളും, തടി വേസ്റ്റും കിടന്ന് ഭൂമിയില്‍ ലയിച്ചു ചേരുന്നതുകാരണം അടുത്തുള്ള കിണറ്റില്‍ വെള്ളത്തിന് രുചി വ്യത്യാസം വരെ അനുഭപ്പെടുന്നതായും പരാതിയില്‍ പറയുന്നു.
മിനി എസ്റ്റേറ്റിനു ചുറ്റു മതില്‍ കെട്ടിയും മാലിന്യ പുക നിയന്ത്രിക്കുന്നതിന് പുകക്കുഴല്‍ സ്ഥാപിച്ചും മലിനീകരണം ഒഴിവാക്കണമെന്ന് മുഖ്യ മന്ത്രി, റവന്യൂ മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കളക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, പൊലൂഷന്‍ കട്രോള്‍ബോര്‍ഡ്്, , മുനിസിപ്പല്‍ ചെയര്‍മാന്‍, വില്ലേജോഫീസര്‍ എന്നിവര്‍ക്കാണ് പരിസരവാസികളായ നജുമോള്‍ അപ്പശേരില്‍, കദീജ വെട്ടിക്കാട്, പി.കെ. സെയ്തുമുഹമ്മദ് പൊന്തനാല്‍, എ.കെ.അഷ്‌റഫ് അപ്പശ്ശേരില്‍ എന്നിവര്‍ ചോര്‍ന്നാണ് പരാതി നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."