സഊദിയില്‍ ഹോം ഡെലിവറി, ഹോസ്പിറ്റാലിറ്റി മേഖലയിലും സഊദിവല്‍ക്കരണം
റിയാദ്: സഊദിയില്‍ ഹോം ഡെലിവറി സംവിധാനവും ഹോസ്പിറ്റാലിറ്റി മേഖലയിലും സഊദി വല്‍ക്കരണം വരുന്നു. രണ്ടു മേഖലയിലെയും ഡ്രൈവിംഗ് ജോലികളാണ് സഊദി വല്ക്കരിക്കുന്നത്. ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം ആരംഭിച്ചതായി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ പുതിയ നീക്കം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികളെ സാരമായി ബാധിക്കും.
ഓണ്‍ലൈന്‍ വഴിയും വിവിധ ആപ്പുകള്‍ വഴിയും ഓര്‍ഡറുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോം ഡെലിവറികള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും നേരിട്ട് നടത്തുന്ന ഹോം ഡെലിവറി, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഡ്രൈവിംഗ് ജോലികള്‍ എന്നിവ സ്വദേശിവത്ക്കരിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നതായി പൊതു ഗതാഗത അതോറിറ്റി ചെയര്മാന് ഫവാസ് അല്‍ സഹ്ലി വ്യക്തമാക്കി. രാജ്യത്തെ പൊതു ഗതാഗത അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."