എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ സ്വന്തം പാര്ട്ടിക്കാര് വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചതായി പരാതി
ചാവക്കാട്: പഞ്ചവടിയില്‍ എസ്.ഡി.പി പ്രവര്‍ത്തകനെ സ്വന്തം പാര്ട്ടിക്കാര് വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചതായി പരാതി.
എടക്കഴിയൂര്‍ പഞ്ചവടി ഷെമീറി(28)നാണ് മര്‍ദനമേറ്റത്.
ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കൈക്കും തോളിനും പരുക്കേറ്റ ഷെമീറിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എടക്കഴിയൂര്‍ സ്വദേശികളായ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ പേരില്‍ പൊലിസ് കേസെടുത്തു.
മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഷെമീറിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ബീച്ചിലെ കാറ്റാടിക്കൂട്ടത്തിനിടയിലേക്ക് കൊണ്ടു പോയി അക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്ലേഡുകൊണ്ട് ശരീരത്തില്‍ വരഞ്ഞ് പരുക്കേറ്റ നിലയില്‍ ഷെമീറിനെ ആശുപത്രിയിലാക്കിയിരുന്നു. സി.പി.എം പ്രവര്‍ത്തകര്‍ വെട്ടി പരുക്കേല്‍പ്പിച്ചെന്നായിരുന്നു അന്ന് എസ്.ഡി.പി.ഐ നേതൃത്വം ആരോപിച്ചിരുന്നത്.എന്നാല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഷെമീറിനെ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാവുകയും ഷമീറിന്റെ ശരീരത്തിലെ മുറിവ് ബ്ലേഡുകൊണ്ട് വരഞ്ഞതാണെന്ന് തെളിയുകയും ചെയ്തിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ വാഹനപരിശോധനയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരില്‍ ഒരാളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ബൈക്ക് പൊലിസ് കസ്റ്റഡിയിലെടുക്കാന്‍ കാരണം ഷെമീറാണെന്ന് മറ്റുള്ളവര്‍ കുറ്റപ്പെടുത്തുകയും പകരം ബൈക്ക് ഷെമീര്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതേ തുടര്‍ന്ന് ഷെമീര്‍ മറ്റൊരാളുടെ ബൈക്ക് ഇവര്‍ക്കു നല്കി. എന്നാല്‍ ബൈക്കിന്റെ ഉടമ വാഹനം തിരികെ നല്കാന് ആവശ്യപ്പെട്ടതോടെ ഷെമീര്‍ ബൈക്ക് തിരിച്ചെടുത്ത് ഉടമക്കു നല്കിയതായിരുന്നു കേസിലെ പ്രതികളും ഷമീറും തമ്മില്‍ തെറ്റാനുള്ള കാരണം.
അതേസമയം സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം അക്ബര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."