ജവഹര്‍ കോളനിയിലെ കുടിവെള്ള പദ്ധതി ഒരുമാസത്തിനകം പൂര്‍ത്തീകരിക്കും
നിലമ്പൂര്‍: വെളിയംതോടിലെ ജവഹര്‍ കോളനിയില്‍ സ്വയം പര്യപ്തഗ്രാമം പദ്ധതി പ്രകാരം നടപ്പാക്കിയ ഒരുകോടിയുടെ കുടിവെള്ള പദ്ധതി ഒരുമാസംക്കൊണ്ട് പൂര്‍ത്തീകരിക്കാന്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.
ഇതുസംബന്ധിച്ചുള്ള യോഗം കഴിഞ്ഞ ദിവസം ഇന്ദിരഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്നു. ജവഹര്‍ കോളനിയിലെ 170 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുക, നഴ്‌സറി സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുക എന്നിവക്കാണ് പട്ടികജാതി വികസനവകുപ്പിന്റെ 2012-13 വര്‍ഷത്തില്‍ ഒരുകോടിയുടെ പദ്ധതി കൊണ്ടുവന്നത്. നഴ്‌സറി സ്‌കൂളിന് കെട്ടിടം നിര്‍മിച്ചെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല. പദ്ധതിപ്രകാരം കോളനിയിലെ 14 കുടുംബങ്ങള്‍ക്ക് കൂടികുടിവെള്ളമെത്തിക്കേണ്ടതുണ്ട്. ടാങ്കില്‍ നിന്നും വീടുകളിലേക്ക് പൈപ്പ് സ്ഥാപിക്കുന്നതിനുള്ള തടസമാണ് പദ്ധതിപൂര്‍ത്തീകരണത്തിന് തടസമായത്.
പൈപ്പ് കടന്നുവരുന്ന സ്ഥലത്തെ ഭൂഉടമകളുമായി സംസാരിച്ച് എതിര്‍പ്പ് ഒഴിവാക്കുന്നതിന് തീരുമാനിച്ചു.
രണ്ട് ഭൂഉടമകള്‍ മാത്രമാണ് എതിര്‍പ്പ് അറിയിച്ചിട്ടുള്ളത്. ഇത് ചര്‍ച്ചയിലൂടെ പരിഹരിച്ച് ഒരു മാസത്തിനകം പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ചെറുകിട വ്യവസായ വികസന ബോര്‍ഡ് മാനേജര്‍ ജോസഫ് മാത്യൂ, സിഡ്‌കോ എന്‍ജിനീയര്‍ മുഹമ്മദ് നസീം, ജില്ലാ പട്ടികജാതി ഓഫിസര്‍ ലത, ബ്ലോക്ക് പട്ടികജാതി ഓഫിസര്‍ സതീശന്‍, നഗരസഭ കൗണ്‍സിലര്‍ എന്‍.വേലുക്കുട്ടി, ജവഹര്‍ കോളനിയിലെ രണ്ട് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."