സാലറി ചലഞ്ച്: കേരളം സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാന്‍ തയാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.
ഹൈക്കോടതി വിധി സാലറി ചലഞ്ചിനെ ബാധിക്കുമെന്നതിനാല്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അംഗീകരിക്കുകയായിരുന്നു.
ഹൈക്കോടതി വിധി സാലറി ചലഞ്ചിനെ ബാധിക്കും. അതിനാല്‍, ദീപാവലി അവധിക്ക് മുന്‍പായി ഹരജി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ഹരജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാത്തവര്‍ വിസമ്മതപത്രം സമര്‍പ്പിക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവിലെ നിബന്ധന ഹൈക്കോടതി മരവിപ്പിച്ചിരുന്നു.
താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് ഇഷ്ടമുള്ള തുക സംഭാവന നല്‍കാമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
ഇതാണ് സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ ചോദ്യംചെയ്യുന്നത്. സാലറി ചലഞ്ചില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയുണ്ടെന്ന് പ്രാഥമ ദൃഷ്ട്യാ തോന്നുന്നുണ്ടെന്നതടക്കമുള്ള നിരീക്ഷണങ്ങള്‍ ഹൈക്കോടതി നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."