HOME
DETAILS

കൊട്ടില്‍ വാസം കഴിഞ്ഞ് കല്ലൂര്‍ കൊമ്പന്‍ പുറത്തിറങ്ങി

  
backup
October 26 2018 | 02:10 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%95

മുത്തങ്ങ: രണ്ടു വര്‍ഷത്തെ ആനക്കൊട്ടില്‍ വാസം കഴിഞ്ഞ് കല്ലൂര്‍ കൊമ്പന്‍ പുറത്തിറങ്ങി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാവിലെ 10 മണിയോടെയാണ് കൊമ്പനെ പുറത്തിറക്കിയത്.
സുരക്ഷയുടെ ഭാഗമായി ആനയുടെ കാലുകളില്‍ ചങ്ങലയും വടവും ബന്ധിച്ചു. തുടര്‍ന്ന് കൂടിന്റെ ഒരുഭാഗത്തെ മരത്തടികള്‍ മുറിച്ചുനീക്കി. ഇതിനുശേഷമാണ് ആനയെ പുറത്തേക്ക്് ഇറക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആദ്യം ആന കൂട്ടില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിച്ചു.
പിന്നീട് പാപ്പാന്‍മാര്‍ ഇടപെട്ട് പത്തുമിനിറ്റിന് ശേഷമാണ് ആനയെ പുറത്തിറക്കിയത്. കൂട്ടില്‍ തന്നെ കഴിഞ്ഞതിന്റെ ബുദ്ധിമുട്ട് കാണിച്ചെങ്കിലും മെല്ലെ മുന്നോട്ടുനീങ്ങി. ശാന്തസ്വഭാവത്തോട് കൂടിന് പുറത്തിറങ്ങിയ കൊമ്പന്‍ അല്‍പ സമയം കഴിഞ്ഞ് സ്വഭാവത്തില്‍ മാറ്റം പ്രകടിപ്പിച്ചു. ചിഹ്നം വിളിച്ച് കൊമ്പന്‍ അപ്രതീക്ഷിതമായി മുന്നോട്ട് കുതിച്ചതോടെ ചുറ്റുനിന്നവര്‍ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപെടുകയായിരന്നു.
ഇതിനിടെ കൊമ്പന്റെ കാലില്‍ കെട്ടിയിരുന്ന വടവും ചടങ്ങലയും പൊട്ടി. മുന്നോട്ടു കുതിക്കുന്നതിന്നിടെ കൊമ്പന്‍ അടിതെറ്റി നിലത്തുവീഴുകയും ചെയ്തു. ഇതുകൊണ്ടുതന്നെ മറ്റ് അപായങ്ങളൊന്നുമുണ്ടായില്ല.
പിന്നീട് ആനയെ മയക്കുവെടിവച്ച് സമീപത്തെമരത്തില്‍ തളച്ചു. ഇത്തരം സ്വഭാവങ്ങള്‍ കൂടുകളില്‍ നിന്നും ഇറക്കുമ്പോള്‍ ആനകള്‍ക്ക് ഉണ്ടാകാറുണ്ടന്നാണ് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. വനം വകുപ്പ് വന്യജിവി വിഭാഗം ചീഫ് കണ്‍സര്‍വേറ്റര്‍ എന്‍ അജ്ഞന്‍ കുമാറിന്റെ ഉത്തരവ് പ്രകാരം അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് കല്ലൂര്‍ കൊമ്പനെ മരക്കൂട്ടില്‍ നിന്നും പുറത്തിറക്കിയത്.
മതിയായ സുരക്ഷ ക്രമികരണങ്ങളോടെ കൊമ്പനെ പുറത്തിറക്കി അര്‍ധവന്യവസ്ഥയില്‍ മുത്തങ്ങ പന്തിയോട് ചേര്‍ന്ന വനമേഖലയില്‍ മേയാന്‍ വിടും. പുറത്തിറങ്ങുന്ന ആനയെ നീരിക്ഷിക്കുന്നതിനായി മൈക്രാചിപ്പ് ഘടിപ്പിക്കും.
കൂട്ടിലടച്ച അന്ന് മുതല്‍ പന്തിയിലെ കൂട്ടില്‍ തന്നെയായിരുന്നു കൊമ്പന്‍. ആദ്യം വളരെ ഇടുങ്ങിയ കൂട്ടിലായിരുന്നെങ്കിലും പിന്നിട് കൂടിന്റെ വിസ്താരം വര്‍ധിപ്പിച്ചു.
ഇനി മൂന്ന് ആഴ്ചക്കാലം ആനയെ ഇവിടെ നിരീക്ഷിച്ചതിനുശേഷം പന്തിയിലെ മറ്റുആനകള്‍ക്കൊപ്പം ചേര്‍ക്കുമെന്ന് സി.സി.എഫ് അന്‍ജന്‍കുമാര്‍ പറഞ്ഞു.
കല്ലൂര്‍, നായ്‌കെട്ടി, മുത്തങ്ങ പ്രദേശങ്ങേളിലെ ജനവാസകേന്ദ്രങ്ങളില്‍ കൃഷി നാശം വരുത്തുകയും ജനങ്ങളുടെ ജിവന് ഭിഷണിയായി മാറുകയും ചെയ്ത സാഹചര്യത്തില്‍ 2016 നവംബര്‍ 22 ന് നാട്ടുകാരുടെ പ്രക്ഷോഭത്തെതുടന്ന് വനം വകുപ്പ് മയക്കുവെടിവച്ച് പിടികൂടി കൊമ്പനെ കൂട്ടിലടച്ചത്. മുത്തങ്ങ പന്തിയിലാക്കിയ കൊമ്പനെ പിന്നിട് പറമ്പികുളം വനപ്രദേശങ്ങളില്‍ തുറന്ന് വിടുന്നതിന് ശ്രമിച്ചെങ്കിലും തദ്ദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വനം വകുപ്പ് തിരുമാനം ഒഴിവാക്കിയിരുന്നു.
ആനയെ പുറത്തിറക്കലിന് സി.സി.എഫിന് പുറമെ വന്യജീവിസങ്കേതം മേധാവി എന്‍.ടി.സാജന്‍,ഫ്‌ലയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ പി ധനേഷ്‌കുമാര്‍, ആര്‍.ആര്‍.ടി റെയ്ഞ്ച് ഓഫിസര്‍ പി.സുനില്‍ വൈല്‍ഡ്‌ലൈഫ് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ അരുണ്‍ സഖറിയ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago