വ്യാജ പാഴ്സലിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയ സംഭവം; പ്രതിയെ കണ്ടെത്താനാകാതെ പൊലിസ്
കല്ലമ്പലം: വ്യാജ പാഴ്സലിനുള്ളില്‍ ജീവനുള്ള വിഷപ്പാമ്പിനെ വെച്ച് പോസ്റ്റ് ഓഫിസ് ജീവനക്കാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാകാതെ പൊലിസ്.
ഇക്കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. വര്‍ക്കല ഹെഡ് പോസ്റ്റ് ഓഫിസിലെ ജീവനക്കാരി കിളിത്തട്ടുമുക്ക് പാര്‍വതി മന്ദിരത്തില്‍ അനിലാ ലാല്‍ എസ്.കെയുടെ പേരിലാണ് പോസ്റ്റ് ഓഫിസിനുമുന്നില്‍ അജ്ഞാതന്‍ വ്യാജ പാഴ്സല്‍ എത്തിച്ചത്. പാഴ്സലിന് പുറത്ത് ഗിഫ്റ്റ് കോംപ്ലിമെന്റ് എന്ന് ഇംഗ്ലീഷില്‍ എഴുതിയ നിലയിലായിരുന്നു. എന്നാല്‍ പാഴ്സല്‍ പുറമെ നിന്നും പരിശോധിച്ചതില്‍ സംശയം തോന്നിയ പോസ്റ്റല്‍ അധികൃതര്‍ വര്‍ക്കല പൊലിസില്‍ വിവരമറിയിക്കുകയും പൊലിസെത്തി തുറന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഇതിനുള്ളില്‍ നിന്നും ജീവനുള്ള വിഷപ്പാമ്പിനെ കണ്ടെത്താനായത്. ഇതുസംബന്ധിച്ച് പോസ്റ്റുമാസ്റ്റര്‍ അനില്‍കുമാര്‍ ഡിപ്പാര്‍ട്ടുമെന്റ് തലത്തില്‍ നല്കിയ പരാതിയിന്മേല് പൊലിസ് കേസെടുത്തെങ്കിലും തുടരന്വേഷണം ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."