ഇന്ത്യ-പാക് തര്‍ക്കം; മധ്യസ്ഥ ശ്രമങ്ങള്‍ക്ക് സഊദി, യു.എ.ഇ വിദേശകാര്യ മന്ത്രിമാര്‍ പാകിസ്ഥാനില്‍
റിയാദ്: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മധ്യസ്ഥ ശ്രമങ്ങളുമായി സഊദി, യു.എ.ഇ രാജ്യങ്ങള്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ഇരു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ പാകിസ്ഥാനിലേക്ക് തിരിച്ചതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച്ച പാക്കിസ്ഥാനിലെത്തിയ ഇരു രാഷ്ടങ്ങളിലെയും മന്ത്രിമാര്‍ പാക് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഊദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍, യു.എ.ഇ വിദേശ കാര്യ മന്ത്രിയും അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ ശൈഖ് അബ്ദുല്ലാഹ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ പാകിസ്ഥാനിലെത്തിയതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാഹ് മഹ്മൂദ് ഖുറൈശി പറഞ്ഞു.
ഇവിടെയെത്തുന്ന അറബ് രാജ്യങ്ങളിലെ മന്ത്രിമാര്‍ കശ്മീരിലെ ഗുരുതരമായ സാഹചര്യം ചര്‍ച്ച ചെയ്യുമെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, പാകിസ്ഥാനുമായയുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സഊദി, യു.എ.ഇ രാജ്യങ്ങള്‍ ഇന്ത്യയുമായി ഏത് നിലയിലായിരിക്കും ചര്‍ച്ചകള്‍ നടത്തുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ ഇരു രാജ്യങ്ങളുമായി നല്ല നിലയില്‍ നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും.
കശ്മീര്‍ പ്രശ്‌നത്തിന് ശേഷം യു.എ.ഇ, ബഹ്‌റൈന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇരു രാജ്യങ്ങളും ആവേശപൂര്‍വവുമായ സ്വീകരണമായിരുന്നു നല്‍കിയിരുന്നത്. കശ്മീരില്‍ സമാധാനത്തിനായി ഇരു രാജ്യങ്ങളും സംഘര്‍ഷം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് സഊദി വിദേശ കാര്യ മന്ത്രാലയത്തെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ടെലഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകളും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."