HOME
DETAILS

തെരുവുനായശല്യം രൂക്ഷം; ജനം ഭീതിയില്‍

  
backup
June 10, 2017 | 9:44 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%9c


പേരാമ്പ്ര: തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ വിഹരിക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രയാസത്തില്‍. അതി രാവിലെ ട്യൂഷന്‍ ക്ലാസില്‍ പോകുന്ന വിദ്യാര്‍ഥികളേയും യാത്രക്കാരേയും നായ്ക്കള്‍കൂട്ടത്തോടെ ആക്രമിക്കാന്‍ എത്തുന്നത് പതിവായതോടെ രക്ഷിതാക്കള്‍ ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതികളുടെ മുമ്പില്‍ പരാതികളുമായി എത്തിയിരുന്നു.
 എന്നാല്‍ ശാശ്വതമായ പരിഹാരം കാണാന്‍ കഴിയാതെ പഞ്ചായത്ത് അധികൃതര്‍ മൗനം നടിക്കുകയാണെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
നേരത്തെ പുലര്‍ച്ചക്ക് നടക്കാനിറങ്ങുന്നവരേയും ഇതര സംസ്ഥാന തൊഴിലാളികളേയും നായ്ക്കള്‍ ആക്രമിച്ചത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
അടഞ്ഞകട വരാന്തകളും മത്സ്യമാംസ മാര്‍ക്കറ്റ് പരിസരങ്ങളും നായ്ക്കളുടെ താവളമാണ്. മത്സ്യമാംസ മാര്‍ക്കറ്റിലെ അവശിഷ്ടങ്ങള്‍ യഥേഷ്ടം ലഭിക്കുന്നത് കാരണം ഇവിടെ തന്നെ നായ്ക്കള്‍ വിഹാരകേന്ദ്രമാക്കുകയാണ്.
നേരം പുലരുന്നതോടെയാണ് കൂട്ടമായി ഇവ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതും അക്രമണപ്രവണതകള്‍ കാണിക്കുന്നതും.
നേരത്തെ നായ്ക്കളുടെ ശല്യം വര്‍ധിച്ചപ്പോള്‍ പടക്കം പൊട്ടിച്ചെറിഞ്ഞ് അകറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചത് ഫലം കണ്ടിരുന്നു.
ഇപ്പോള്‍ വീണ്ടും ശല്യം വര്‍ധിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  20 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  21 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  21 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  21 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  21 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  a day ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  a day ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  a day ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  a day ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  a day ago