HOME
DETAILS

സുമാ ബാലകൃഷ്ണന്‍ കണ്ണൂര്‍ മേയര്‍

  
backup
September 04, 2019 | 8:17 PM

suma-balakrishnan-became-kannur-mayor

 


കോര്‍പറേഷന്‍ ഭരണം യു.ഡി.എഫിന്

കണ്ണൂര്‍: കോര്‍പറേഷന്‍ മേയറായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. മുന്‍ മേയറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ഇ.പി ലതയെ 25നെതിരേ 28 വോട്ടുകള്‍ക്കാണ് സുമാ ബാലകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫിലെ ഒരു കൗണ്‍സിലറുടെ വോട്ട് അസാധുവായി. യു.ഡി.എഫില്‍ തിരിച്ചെത്തിയ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരേ എല്‍.ഡി.എഫ് കഴിഞ്ഞദിവസം അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടിരുന്നു. മേയര്‍ പദവി കൂടി ലഭിച്ചതോടെ കണ്ണൂര്‍ കോര്‍പറേഷന്‍ ഇനി യു.ഡി.എഫ് ഭരിക്കും.
നിലവില്‍ അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ നാലെണ്ണം യു.ഡി.എഫിന്റെയും ഒന്ന് എല്‍.ഡി.എഫിന്റെയും കൈയിലാണ്. വലിയ ഭീഷണിയില്ലാതെ യു.ഡി.എഫിന് തുടര്‍ഭരണം സാധ്യമാകും. കോര്‍പറേഷന്റെ ഭരണ കാലാവധി അവസാനിക്കാന്‍ ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് കൈവിട്ടുപോയ മേയര്‍ സ്ഥാനം യു.ഡി.എഫ് തിരിച്ചുപിടിച്ചത്. 55 അംഗ കൗണ്‍സിലില്‍ 28 പേരാണ് യു.ഡി.എഫ് പക്ഷത്തുള്ളത്. ഒരു കൗണ്‍സിലറുടെ മരണത്തോടെ 26 ആയി എല്‍.ഡി.എഫിന്റെ അംഗബലം. 16ാം വാര്‍ഡ് അംഗം കെ. റോജയുടെ വോട്ട് അസാധുവായതോടെയാണ് എല്‍.ഡി.എഫ് വോട്ട് 25 ആയി കുറഞ്ഞത്. ആദ്യത്തെ ആറുമാസം കോണ്‍ഗ്രസും അതുകഴിഞ്ഞാല്‍ മുസ്‌ലിംലീഗും മേയര്‍ സ്ഥാനം പങ്കിടാനാണ് യു.ഡി.എഫിലെ ധാരണ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎൽ ലേലത്തിൽ മികച്ച നീക്കം നടത്തിയത് ആ ടീമാണ്: അശ്വിൻ

Cricket
  •  2 days ago
No Image

കോടീശ്വരനല്ല, പക്ഷേ മനസ്സ് കൊണ്ട് രാജാവ്; യുഎഇ പ്രസിഡന്റിന്റെ ആദരം ഏറ്റുവാങ്ങിയ ഒരു ഇന്ത്യൻ പ്രവാസി

uae
  •  2 days ago
No Image

ഇനി കാത്തിരിപ്പില്ല! യുഎഇയിൽ സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായപരിധി; നിങ്ങളുടെ കുട്ടിക്ക് ഈ വർഷം ചേരാനാകുമോ?

uae
  •  2 days ago
No Image

അബ്ഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു; ഇനി ഒമാന്‍-സൗദി ടൂറിസം ശക്തമാകും

oman
  •  2 days ago
No Image

ഒ.സദാശിവന്‍ കോഴിക്കോട് മേയറാകും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എസ്.ജയശ്രീയും

Kerala
  •  2 days ago
No Image

യാത്രക്കിടെ ടയർ ഊരിത്തെറിച്ചു; മന്ത്രി സജി ചെറിയാൻ്റെ വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കുകളില്ല

Kerala
  •  2 days ago
No Image

കലയും സാഹിത്യവും ഒരുമിച്ച്: കെ.ഐ.സി മെഗാ സർഗലയത്തിന് നാളെ തുടക്കം

Kuwait
  •  2 days ago
No Image

ഒമാനിലെ വിവിധ ഇടങ്ങളിൽ ലഹരി വേട്ട; ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  2 days ago
No Image

കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  2 days ago
No Image

'ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ....'കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി  

Kerala
  •  2 days ago