HOME
DETAILS
MAL
കള്ള ടാക്സികള്‍ക്കെതിരേ കര്‍ശന നടപടി വേണം: സി.ഐ.ടി.യു
backup
August 02 2016 | 22:08 PM
മുക്കം: മലയോരത്തു വിവിധ ഭാഗങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ കള്ള ടാക്സികളായി ഓടുന്നതു കര്‍ശനമായി തടയണമെന്നും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) തിരുവമ്പാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. വി.കെ വിനോദ് അധ്യക്ഷനായി.
ഷിജി ആന്റണി പ്രവര്‍ത്തന റിപ്പോര്‍ട്ടും, കെ. ബാബു വരവുചെലവു കണക്കും സി.എ രാജന് രക്തസാക്ഷി പ്രമേയവും, എം. സുഭാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ആക്ടിങ് സെക്രട്ടറി കെ.കെ മമ്മു, കെ.വി രാമചന്ദ്രന്, എം.വി കൃഷ്ണന്‍കുട്ടി, ജോണി ഇടശ്ശേരി സംസാരിച്ചു.
ഭാരവാഹികള്‍: വി.കെ വിനോദ് (പ്രസിഡന്റ്), ഷിജി ആന്റണി (സെക്രട്ടറി), കെ. ബാബു(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."