അക്രമം + ദുരിതം = ഹര്‍ത്താല്‍
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ബി.എം.എസ് പ്രഖ്യാപിച്ച ഹര്‍ത്താലും അക്രമാസക്തം. വെള്ളിയാഴ്ച സി.പി.എം പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കോഴിക്കോട്ടെ ബി.എം.എസ് ഓഫിസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ പിന്തുണയോടെ ബി.എം.എസ് പ്രഖ്യാപിച്ച ഹര്‍ത്താലിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്.
പലയിടത്തും സി.പി.എം പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെ വ്യാപക അക്രമങ്ങളുണ്ടായി. ഫറോക്ക് കടലുണ്ടി റോഡില്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറിക്കടുത്തുള്ള സി.പി.എമ്മിന്റെ ലോക്കല്‍ ഓഫിസിന് തീയിട്ടു. ചെറുവണ്ണൂരില്‍ മധുരബസാറില്‍ ബസ് വെയ്റ്റിങ് ഷെഡ് തകര്‍ത്തു. വിവിധ പാര്‍ട്ടികളുടെ കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. ബേപ്പൂരില്‍ ഇന്നലെയും വെയ്റ്റിങ് ഷെഡുകള്‍ തകര്‍ത്തു. ഫറോക്കില്‍ ഹര്‍ത്താലിനിടെ കോപറേറ്റീവ് ബാങ്ക് അടപ്പിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. ചെറുവണ്ണൂരിലെയും നന്മണ്ടയിലെയും സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസുകളും തകര്‍ത്തിട്ടുണ്ട്.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ വടകര വള്ളിയാട്ടുള്ള വീടിനു നേരെ കല്ലേറുണ്ടായി. കൊളത്തറ, ചെറുവണ്ണൂര്‍, മദ്രസങ്ങാടി എന്നിവിടങ്ങളില്‍ സി.പി.എം കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിച്ചു. ഫറോക്ക് ടൗണിലും നരിക്കുനിയിലും കാറുകള്‍ക്കു നേരെ അക്രമമുണ്ടായി. രണ്ടിടത്തും കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. താമരശേരിയിലും പരിസര പ്രദേശങ്ങളിലും സി.പി.എമ്മിന്റെ സ്തൂപങ്ങളും കൊടിമരങ്ങളും ഫ്‌ളക്‌സുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
അതേസമയം ഹര്‍ത്താലില്‍ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന പ്രഖ്യാപനം വകവയ്ക്കാതെ ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലയിലെ പല ഭാഗത്തും വാഹനങ്ങള്‍ തടഞ്ഞു. കാരന്തൂര്‍, താമരശേരി, ബാലുശ്ശേരി, നന്മണ്ട, വടകര എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ തടഞ്ഞത്.
നഗരത്തില്‍ ചുരുക്കം സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും ബസുകള്‍ ഒന്നും തന്നെ സര്‍വിസ് നടത്തിയില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൊലിസ് സഹായത്തോടെയാണു സര്‍വിസ് നടത്തിയത്.
വിവിധ പ്രദേശങ്ങളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു. പലരെയും പൊലിസ് വാഹനത്തിലാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. ജില്ലയുടെ പല ഭാഗങ്ങളിലും ഇന്നലെയുണ്ടായ കോരിച്ചൊരിയുന്ന മഴക്കിടയിലും പൊലിസ് സുരക്ഷാ നടപടികളുമായി സജീവമായി രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."