HOME
DETAILS

റേഷന്‍ കാര്‍ഡ്: അനര്‍ഹരെ തേടി അധികൃതര്‍ വീടുകളിലേക്ക്

  
backup
October 26, 2018 | 5:37 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%b0%e0%b5%86-6

മഞ്ചേരി: നിരവധി തവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിയാന്‍ തയ്യാറാകാതെ അനര്‍ഹര്‍. അര്‍ഹത ഇല്ലാതിരുന്നിട്ടും മുന്‍ഗണനാ ലിസ്റ്റില്‍ കഴിയുന്നവരെ തേടി രണ്ടാംഘട്ട പരിശോധന ഊര്‍ജിതമാക്കുകയാണ് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍. വിവിധ സ്‌ക്വാാഡുകള്‍ രൂപീകരിച്ചാണ് അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടക്കുന്നത്. ജില്ലയില്‍ അര്‍ഹതപ്പെട്ട ആയിരങ്ങളുടെ അപേക്ഷ കെട്ടിക്കിടക്കുമ്പോഴാണ് നിരവധിയാളുകള്‍ അനര്‍ഹമായി റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൈക്കലാക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ ഇപ്പോഴും മുന്‍ഗണനാ ലിസ്റ്റിലുണ്ടെന്നതാണ് വിവരം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുന്‍ഗണനാ ലിസ്റ്റിലെ അനര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചിരുന്നെങ്കിലും ഒഴിയാബാധയായി അനര്‍ഹര്‍ കടിച്ചുതൂങ്ങുകയാണ്. എന്നാല്‍ അര്‍ഹരായവര്‍ക്ക് അവസരം ലഭിക്കാന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് സ്വയം ഒഴിഞ്ഞുകൊടുത്ത നല്ല മനുഷ്യരും ജില്ലയിലുണ്ട്. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, നാല് ചക്ര വാഹനമുള്ളവര്‍ (ടാക്‌സി ഒഴിച്ച്), സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിയുള്ള അംഗങ്ങളുള്ള കുടുംബം, ആദായ നികുതി അടക്കുന്ന കുടുംബം,
സര്‍വിസ് പെന്‍ഷനും ബന്ധപ്പെട്ട ആനുകൂല്യങ്ങളുമുള്ള കുടുംബം, 25,000 രൂപയിലേറെ വരുമാനമുളള കുടുംബം എന്നിവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്വമേധയാ പുറത്തു പോകേണ്ടതാണെണ് വകുപ്പ് അധികൃതര്‍ പലകുറി അറിയിപ്പുകള്‍ നല്‍കിയിട്ടും അനര്‍ഹരെ പുറത്താക്കാന്‍ സാധിച്ചിട്ടില്ല. വിവിധ മാരക രോഗങ്ങള്‍ പിടിപ്പെട്ട് ചികിത്സയില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലുള്ളവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പുറത്ത് നില്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉയര്‍ന്ന ജോലിയുള്ളവര്‍ അര്‍ഹതപ്പെട്ടവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. അനര്‍ഹരെ കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളെ ഏല്‍പ്പിച്ചിരുന്നെങ്കിലും പലരും കള്ള സത്യാവാങ്ങ്മൂലം നല്‍കി അര്‍ഹരായവരുടെ അന്നം മുടക്കുകയാണ്. അനര്‍ഹരെ കണ്ടെത്തുന്ന നടപടികള്‍ കാര്യക്ഷമമാകണമെങ്കില്‍ താഴെ തട്ടില്‍ നടക്കുന്ന സര്‍വേ സത്യസന്ധമായി പൂര്‍ത്തീകരിക്കണം. എന്നാല്‍ വാര്‍ഡ് തലങ്ങളില്‍ രാഷ്ട്രീയ നേതൃത്വം ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും മുന്‍ഗണനാ ലിസ്റ്റില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്.
ജില്ലയിലെ അനര്‍ഹരെയും അര്‍ഹരെയും കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇതുവരെ സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ലഭ്യമായ വിവരങ്ങളുടെ ലിസ്റ്റനുസരിച്ച് നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. റേഷന്‍ വ്യാപാരികള്‍ക്ക് കടയുടെ പരിധിയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ വേഗത്തില്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനാകും. എന്നാല്‍ പലയിടങ്ങളിലും കാര്‍ഡുടമകളും റേഷന്‍ കട നടത്തുന്നവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെ അനര്‍ഹര്‍ക്ക് മുന്നില്‍ റേഷന്‍ വ്യാപാരികള്‍ കണ്ണടക്കുകയാണ്.
ഇപോസ് മെഷീന്‍ സംവിധാനം നിലവില്‍ വന്നാല്‍ അനര്‍ഹരെ കണ്ടെത്തുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നെങ്കിലും അനര്‍ഹര്‍ ഇപ്പോഴും ആനുകൂല്യങ്ങള്‍ കൈപ്പറ്റി കൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഴ് സെക്കൻഡിൽ ബാഗ് സ്ക്രീനിംഗ്, പുതിയ വെറ്റ് റൂമുകൾ; വേനൽക്കാല യാത്രാ തിരക്കിനെ നേരിടാൻ ദുബൈ വിമാനത്താവളം സജ്ജം

uae
  •  10 days ago
No Image

ലോകകപ്പിലെ നാടകീയ പുറത്താകൽ: വികാരഭരിതനായി മുഹമ്മദ് സലാ; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

Football
  •  10 days ago
No Image

പത്തനാപുരത്ത് 19-കാരിയെ വീട്ടിൽ കയറി വലിച്ചിറക്കി നിലത്തിട്ട് മർദിച്ചു; അയൽവാസി അറസ്റ്റിൽ, ഭാര്യയും മകനും ഒളിവിൽ

Kerala
  •  10 days ago
No Image

ഷാർജയിൽ ടൂറിസം മേഖലയ്ക്ക് വലിയ ഇളവുകളുമായി 'സേവ'; ബിൽ പേയ്‌മെന്റുകൾക്ക് തവണ വ്യവസ്ഥയും സമയപരിധിയും പ്രഖ്യാപിച്ചു

uae
  •  10 days ago
No Image

ചരിത്രം കുറിക്കാന്‍ മെസി; സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ വേണ്ടത് ഒരേയൊരു ഗോള്‍!

Football
  •  10 days ago
No Image

ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് ആരോപിച്ച് അധ്യാപകന്റെ ക്രൂരത; ചൂരലടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈപ്പത്തിക്ക് പൊട്ടൽ

Kerala
  •  10 days ago
No Image

ഹാളണ്ട് മുടിക്കെട്ടഴിച്ചാൽ ഗോളുറപ്പ്, കെട്ടിവെച്ചാൽ കോടികളുറപ്പ്! ലോകകപ്പിൽ തരംഗമായി, റെക്കൊർഡ് വില്പനയുമായി 'ഹാളണ്ട് എഡിഷൻ'

Football
  •  10 days ago
No Image

വ്യാജ സർട്ടിഫിക്കറ്റ് ചതിച്ചു: മൂവായിരത്തിലേറെ അധ്യാപകരെ പിരിച്ചുവിടുന്നു; വാങ്ങിയ ശമ്പളം പലിശസഹിതം ഈടാക്കാൻ ഉത്തരവ്

National
  •  10 days ago
No Image

''ചരിത്രത്തിൽ നിന്ന് മായ്ക്കാനാകാത്ത തിരിച്ചടി നൽകും'; ഖാംനഈയുടെ കൊലപാതകത്തിൽ അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ പ്രതികാര പ്രഖ്യാപനവുമായി ഐ.ആർ.ജി.സി

International
  •  10 days ago
No Image

അമ്മയെയും രണ്ട് പെൺമക്കളെയും വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ വിധിച്ച് യുഎഇ കോടതി

uae
  •  10 days ago