ഇന്‍വര്‍ട്ടര്‍ യൂനിറ്റും റബര്‍ ഷീറ്റുകളും മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍
നിലമ്പൂര്‍: ഇന്‍വര്‍ട്ടര്‍ യൂനിറ്റും റബര്‍ ഷീറ്റുകളും മോഷ്ടിച്ച രണ്ടുപേര്‍ നിലമ്പൂര്‍ പൊലിസിന്റെ പിടിയിലായി. മമ്പാട് കോളജ് റോഡ് പത്തായക്കടവന്‍മുഹമ്മദ് ഷബീബ് (ഇന്‍വെര്‍ട്ടര്‍ ഷബീബ്-32), അരീക്കോട് കീഴുപറമ്പ് തൃക്കളയൂര്‍ ചക്കുങ്ങല്‍ ലുഖ്മാനുല്‍ ഹക്കീം (ഉടായിപ്പ് ഹക്കീം-40) എന്നിവരെയാണ് നിലമ്പൂര്‍ സി.ഐ. കെ.എം.ബിജുവും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞ മാസം 27ന് മമ്പാട് ഫ്രണ്ട്‌സ് ക്ലബ് ഓഫിസിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് ഇന്‍വര്‍ട്ടര്‍ യൂനിറ്റും ബാറ്ററിയും മോഷണം നടത്തിയത്. മമ്പാട് ടൗണില്‍ വച്ച് നേരത്തെ പിടിയിലായ ഒന്നാം പ്രതി ഷബീബിന്റെ മൊഴി പ്രകാരമാണ് രണ്ടാം പ്രതി ലുഖ്മാനെയും അറസ്റ്റ് ചെയ്തത്. ചളിപ്പാടം സ്വദേശി മൂലത്ത് അസൈനാരുടെ കടയില്‍ നിന്നും വാട്ടര്‍ പമ്പ്, വണ്ടൂര്‍ സ്വദേശി മുഹമ്മദിന്റെ വീട്ടില്‍ നിന്നും 50 കിലോ ഒട്ടുപാല്‍, മക്കരപറമ്പ് സ്വദേശിയുടെ ഒരു ക്വിന്റല്‍ അടക്ക എന്നിവയും ഇവര്‍ മോഷ്ടിച്ചതായി തെളിഞ്ഞുവെന്ന് പൊലിസ് പറഞ്ഞു. ഫ്രണ്ട്‌സ് ക്ലബിലെ ഇന്‍വര്‍ട്ടറും ബാറ്ററിയും ലുഖ്മാന്റെ വീട്ടു പരിസരത്ത് നിന്നും ഒട്ടുപാല്‍ വടപുറത്തെ കടയില്‍ നിന്നും പൊലിസ് കണ്ടെടുത്തു. പ്രതികള്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
കേസ് അന്വേഷണ സംഘത്തില്‍ സി.ഐയെ കൂടാതെ നിലമ്പൂര്‍ എസ്.ഐ റസിയ ബംഗാളത്ത്, എസ്.ഐ അഷറഫ്, എ.എസ്.ഐ മനോജ് കുമാര്‍, കെ.ഗിരീഷ് കുമാര്‍, എം.മുഹമ്മദ് ഷാഫി, ഇ.ജി പ്രദീപ്, ഫിറോസ് കാട്ടുമുണ്ട, റിയാസ്, വനിത സി.പി.ഒ ഷീബ, നിലമ്പൂര്‍ ഷാഡോ ടീമിലെ ടി.ശ്രികുമാര്‍, സുരേഷ് ബാബു, കെ.എം.ഷാഫി എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."