കരാറുകാരുടെ കുടിശിക ഓണത്തിന് മുന്‍പ് നല്‍കണം
വടകര: ജില്ലയിലെ വാട്ടര്‍ അതോറിറ്റി വിവിധ ഹെഡുകളിലായി പ്രവര്‍ത്തികള്‍ നടത്തിയ വകയില്‍ വന്‍ തുക കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും, കുടിശ്ശിക ഓണത്തിനു മുമ്പായി ലഭിച്ചില്ലെങ്കില്‍ നിലവിലുള്ള പ്രവൃത്തികള്‍ മുഴുവന്‍ നിര്‍ത്തിവെക്കുമെന്നും കോണ്‍ട്രാക്ട് ഫെഡറേഷന് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുടിശ്ശിക മൂന്ന് കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. ഇത് സംബന്ധിച്ച് മാനേജിങ് ഡയറക്ടറുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുടിശ്ശിക നിലനില്‍ക്കുന്നതിനാല്‍ അറ്റകുറ്റ പ്രവൃത്തികള്‍ പോലും ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
15 ലക്ഷം രൂപ വരെയുള്ള പ്രവൃത്തികളെ ഇ-ടെണ്ടറില്‍ നിന്നും ഒഴിവാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി മോഹന്‍ദാസ്, സെക്രട്ടറി ടി മധു, താലൂക്ക് സെക്രട്ടറി ഒ മധുസൂദനന് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."