HOME
DETAILS
MAL
കുടുംബ സംഗമം നടത്തി
backup
August 02 2016 | 22:08 PM
റോഡരികില്‍ മണ്ണ് തള്ളി; ദേശീയപാതയില്‍ വെള്ളക്കെട്ട്
കുന്ദമംഗലം: ദേശീയപാത 212ല്‍ കാരന്തൂര്‍ സര്‍വിസ് സഹകരണ ബാങ്കിനു സമീപം റോഡരികില്‍ മണ്ണു തള്ളിയതു വെള്ളക്കെട്ടിനിടയാക്കുന്നു. ഒരാഴ്ച മുന്‍പാണ് ടിപ്പര്‍ ലോറികളില്‍ ലോഡ് കണക്കിന് മണ്ണ് ഇവിടെ കൊണ്ടുതള്ളിയത്.
കഴിഞ്ഞ ദിവസം ഇതില്‍ കുറേ മണ്ണ് ഇവിടെ നിന്നു കയറ്റി കൊണ്ടുപോയിരുന്നെങ്കിലും കല്ലും മാലിന്യവുമടക്കമുള്ള മണ്ണ് ഇവിടെ തന്നെ ഉപേക്ഷിച്ച നിലയിലാണ്. സമീപത്തെ ഓടയിലേക്ക് മണ്ണ് ഒലിച്ചിറങ്ങി അഴുക്കുചാല്‍ അടയുകയും ചെയ്തിട്ടുണ്ട്. ഇതോടെ മഴ പെയ്യുമ്പോള്‍ ഓടയിലൂടെ ഒലിച്ചുപോകേണ്ട വെള്ളം റോഡില്‍ കെട്ടിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."