ട്രംപിന്റെ പ്രസ്താവന അറബ് രാജ്യങ്ങള്‍ സ്വാഗതം ചെയ്തു
റിയാദ്: ഖത്തര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് മേഖലയില്‍ ഉണ്ടണ്ടായ പ്രതിസന്ധിയെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ സഊദിയും ബഹ്‌റൈനും യു.എ.ഇയും സ്വാഗതം ചെയ്തു. തീവ്രവാദത്തിനു സഹായകരമാകുന്ന നിലയില്‍ ഖത്തര്‍ ചെയ്യുന്ന സാമ്പത്തിക നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റിന്റെ ആവശ്യമാണ് സഊദിയും ബഹ്‌റൈനും യു.എ.ഇ യും സ്വാഗതം ചെയ്തത്.
വെള്ളിയാഴ്ച്ചയാണ് ഖത്തര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് പ്രസ്താവന നടത്തിയത്. ' തീവ്രവാദത്തിനും ഭീകരവാദത്തിനും സഹായകരമാകുന്ന നിലയില്‍ ഖത്തര്‍ പണം ചെലവഴിക്കുന്നുണ്ടെണ്ടന്നും അത് അവസാനിപ്പിക്കാതെ യാതൊരു വിട്ടുവീഴ്ചക്കും ആരും തയാറാകരുതെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. സഊദിയുടെ നേതൃത്വത്തിലുള്ള പുതിയ തീരുമാനത്തെ ശക്തമായ തീരുമാനമെന്ന് പുകഴ്ത്താനും ട്രംപ് മറന്നില്ല.
റിയാദ് ഉച്ച കോടിയോടനുബന്ധിച്ച് തീവ്രവാദ പ്രവര്‍ത്തനത്തിന് പണം ഒഴുക്കിയുള്ള സഹായം അവസാനിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നതായും ട്രംപ് റൊമാനിയന്‍ പ്രസിഡന്റ് ക്ലൗസ് ജോഹന്നിസുമായി വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, തീവ്രവാദ സഹായം ഖത്തര്‍ നിര്‍ത്തണമെന്നും ഉടനടി ഇവര്‍ക്കുള്ള മുഴുവന്‍ സഹായങ്ങളും നിര്‍ത്തണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."