ചക്കരക്കല്ലില്‍ ഗതാഗതസ്തംഭനം തീരാശാപമായി മാറുന്നു: ഊരാക്കുടുക്ക്
ചക്കരക്കല്‍: ചക്കരക്കല്‍ ടൗണില്‍ ഗതാഗത സ്തംഭനം പതിവാകുന്നു.പ്രശ്‌നം ഇത്രരൂക്ഷമായിട്ടും അധികൃതര്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്.
വാഹനങ്ങളുടെ എണ്ണത്തിലെ വര്‍ധനക്കനുസരിച്ച് യാതൊരു സൗകര്യവും ഇവിടെയില്ല.
ടൗണിലെ ഗതാഗതകുരുക്ക് ഇല്ലാതാക്കാന്‍ സമീപത്തെ ഗ്രാമീണ റോഡുകള്‍ വിപുലീകരിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കീരിയോട് മൗവഞ്ചേരി, കൊപ്രക്കളം, കാവിന്‍ മൂല തുടങ്ങിയ റോഡുകള്‍ വികസനം കാത്തുകിടക്കുന്ന സ്ഥിതിയാണ്.
ഉപറോഡുകളില്ലാത്തതിനാല്‍ അഞ്ചരക്കണ്ടി, കണ്ണൂര്‍, മൂന്നുപെരിയ, പനയത്താംപറമ്പ് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ജങ്ഷന്‍ ചുറ്റാതെ കടന്നുപോവാന്‍ പറ്റാത്തസ്ഥിതിയാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങളുമായി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നിരവധി ലോറികളാണ് ഇവിടെയെത്തുന്നത്.
എല്ലാ ഭാഗത്തേക്കുമുള്ള റോഡിന്റെ വശങ്ങളിലും ബൈക്കുകളും കാറുകളും മറ്റ് വാഹനങ്ങളും കൊണ്ട് നിറയുന്നത് ഗതാഗതക്കുരുക്ക് രൂപപ്പെടാന്‍ കാരണമാകുന്നു.അഞ്ചരക്കണ്ടി വഴി വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലേക്കുള്ള പ്രധാന റോഡുകൂടിയാണിത്. എന്നാല്‍ റോഡ് വികസനകാര്യത്തില്‍ അന്തിമതീരുമാനം ഇനിയും ഉണ്ടായിട്ടില്ല. അഞ്ചരക്കണ്ടി, ചെമ്പിലോട്, മുണ്ടേരി പഞ്ചായത്തുകളുടെ അധീനതിയിലാണ് ഈ പ്രദേശം. മൂന്നുപഞ്ചായത്തുകളും ചേര്‍ന്ന് ചക്കരക്കല്‍ ടൗണിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."