കുന്നംകുളം -വടക്കാഞ്ചേരി റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി
എരുമപ്പെട്ടി: കുന്നംകുളം - വടക്കാഞ്ചേരി റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായാണ് പൊതുമരാമത്ത് അധികൃതര്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്. റോഡരുകില്‍ കച്ചവടത്തിനായി അനധികൃതമായി നിര്‍മിച്ചിട്ടുള്ള കുടിലുകള്‍, ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍, റോഡിലേക്ക് തള്ളി നില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ഭാഗങ്ങള്‍, മതിലുകള്‍, പരസ്യ ബോര്‍ഡുകള്‍, കൊടിമരങ്ങള്‍, സ്തൂഭങ്ങള്‍ എന്നിവയാണ് നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്.
കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടം മുതല്‍ പാഴിയോട്ടുമുറി വരെയാണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ നടത്തുന്നത്. കൈയേറിയതില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോവണമെന്നാവശ്യപെട്ട് പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടിസ് നല്‍കുകയും മാധ്യമങ്ങളിലൂടെ പൊതു അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
വെള്ളറക്കാട് പ്രദേശത്ത് ഏതാനും ചില വീടുകളുടെ മുന്‍വശവും കൈയേറ്റ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവ പിന്നീട് ഒഴിപ്പിച്ചെടുക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് എരുമപ്പെട്ടി എസ്.ഐ സുബിന്ത്, അഡിഷണല്‍ എസ്.ഐ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിന്റെ സാന്നിധ്യത്തിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."