അനധികൃത ഖനനത്തിനെതിരേ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും: കുമ്മനം രാജശേഖരന്‍
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പയ്യാന കോട്ടയിലെ അനധികൃത ഖനത്തിനെതിരേ ബഹുജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അനധികൃത ഖനത്തിനായുള്ള നീക്കം നടത്തുന്ന സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്‍കിട മൂലധനശക്തികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ അടിയറവ് പറയുന്ന ദയനീയ ചിത്രമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. പ്രകൃതി മനോഹരമായ സ്ഥലം വില്‍പ്പന ചരക്കാക്കി പ്രകൃതിയെയും പരിസ്ഥിതിയെയും ജലസ്രോതസ്സുകളെയും നശിപ്പിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം അപകടകരമാണ്. അതിജീവനത്തിന് വേണ്ടിയുള്ള സമരമാണ് ഇവിടെ നടക്കുന്നത്.
പരിസ്ഥിതി സംഘടനകളെയും മറ്റ് ബഹുജന പ്രസ്ഥാനങ്ങളെയും ഇതുമായി യോജിക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി പ്രക്ഷോഭം നടത്തും. മാധവ ഗാഡ്ഗില്‍, സുഗതകുമാരി ഉള്‍പ്പെടെയുള്ള പ്രമുഖരുമായി സംസാരിച്ച് കൊടിയുടെ നിറം നോക്കാതെ അണിനിരത്തി സമരം ലക്ഷ്യം കാണുമെന്നും അതിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബു, ബി.ജെ.പി മേഖലാ ഭാരവാഹികളായ പി.രഘുനാഥ്, രാമദാസ് മണലേരി, സംസ്ഥാന സമിതിഅംഗംഎം മോഹനന്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി ബാലസോമന്‍, വൈ: പ്രസിഡന്റ് പി ഹരിദാസ്, കെ.കെ രജിഷ്, കെ.സി രാഘവന്‍, കെ പ്രദീപന്‍, ബാബു പുതുപറമ്പില്‍, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് എന്‍ ഹരിദാസന്‍, ഏ ബാലചന്ദ്രന്‍, ബിനിഷ് മാസ്റ്റര്‍, പത്മനാഭന്‍ പി.കടിയങ്ങാട്, പ്രകാശന്‍ കോമത്ത് എന്നിവര്‍ കുമ്മനം രാജശേഖരനോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."