രണ്ടര മാസം മുമ്പ് മരിച്ച ഫിലിപ്പിനോ കുഞ്ഞിന്റെ മൃതശരീരം അയക്കാന്‍ യുവതിക്ക് സഹായകമായി; താരമായി മലയാളികള്‍
റിയാദ്: പൂര്‍ണ്ണ വളര്‍ച്ചയെത്താതെ പ്രസവിക്കപ്പെട്ട ഫിലിപ്പിനോ യുവതിക്ക് സഹായകമായി മലയാളായി സംഘം. അറാര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഡോറോത്തി മാഗ്‌നസിന്റെ മരണപ്പെട്ട കുഞ്ഞിനെ നാട്ടിലയക്കാനുള്ള നടപടികള്‍ക്ക് സഹായകമായി പ്രവര്‍ത്തിച്ച മലയാളി സംഘത്തിന് അധികൃതരുടെ പ്രശംസയും ലഭിച്ചു. പ്രായമെത്താതെ ജനിച്ച കുഞ്ഞ് മരണപ്പെട്ടു രണ്ടര മാസത്തിനു ശേഷമാണു മൃതദേഹം സ്വന്തം നാട്ടിലേക്ക് അയക്കാന്‍ യുവതിക്ക് കഴിഞ്ഞത്. ഇത് തന്നെ മലയാളി സന്നദ്ധ സംഘടനയായ അറാര്‍ പ്രവാസി സംഘത്തിന്റെ സഹായത്തിലായിരുന്നു.
രണ്ടര മാസം മുന്‍പാണ് മാഗ്‌നസ് കുഞ്ഞിന് ജന്മം നല്‍കിയത്. പൂര്‍ണ വളര്‍ച്ചയെത്താതിരുന്നതിനാല്‍ പ്രസവാനന്തരം കുഞ്ഞിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കുമെന്നറിയാതെ പ്രയാസപ്പെട്ട് രണ്ടര മാസത്തോളം മൃതദേഹം മോര്‍ച്ചറിയില്‍ കിടന്നു.
നൊന്ത് പ്രസവിച്ച കുഞ്ഞിന്റെ ചേതനയറ്റ ശരീരം നാട്ടിലെത്തിക്കാന്‍ രേഖകള്‍ എങ്ങനെ ശരിയാക്കണമെന്നറിയാതെ പ്രയാസപ്പെട്ട ഫിലിപ്പിനോ നഴ്‌സിന് ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥനാണ് മലയാളായി സാമൂഹ്യ പ്രവര്‍ത്തകരെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടത്. ഇതോടെയാണ് ബന്ധപ്പെട്ട വകുപ്പില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനുമായി മരണാനന്തര രേഖകള്‍ ശരിയാക്കാന്‍ നിരന്തരം ബന്ധപ്പെടുന്ന അറാറിലെ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം ബക്കര്‍ കരിമ്പയുടെ മുന്നില്‍ ഫിലിപ്പിനോ നഴ്‌സ് സങ്കടവുമായി എത്തിയത്. ഇതോടെ വിഷയം ഏറ്റെടുത്ത സംഘം തുടര്‍ന്ന് മൃതദേഹം നാട്ടിലയക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത സംഘം ഫിലിപ്പൈന്‍സ് എംബസി, അറാര്‍ പോലീസ് സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കുകയായിരുന്നു.
കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എംബാം ചെയ്ത മൃതദേഹം പ്രവാസി സംഘം പ്രവര്‍ത്തകരായ അനില്‍ മാമ്പ്ര, ബിനോയ്, ഗോപന്‍ നടുക്കാട്, റഷീദ് പരിയാരം, ജനാര്‍ദ്ദനന്‍ പാലക്കാട് എന്നിവര്‍ ഏറ്റുവാങ്ങി സ്വന്തം വാഹനത്തില്‍ തന്നെ അറാര്‍ വിമാനത്താവളത്തിലെത്തിച്ചു. കുഞ്ഞിന്റെ മൃതദേഹത്തോടൊപ്പം ഡൊറോത്തി മാഗ്‌നസും നാട്ടിലേക്ക് പോയി. അറാര്‍ പ്രവാസി സംഘം പ്രവര്‍ത്തകരോട് നന്ദി പറയുമ്പോള്‍ അവര്‍ ഡൊറോത്തി വിങ്ങിപ്പൊട്ടി. മലയാളി സമൂഹം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആശുപത്രി, പോലീസ് വിഭാഗങ്ങള്‍ മതിപ്പ് രേഖപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. അറാറില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലയക്കുകയോ അറാറില്‍ തന്നെ ഖബറടക്കം നടത്തുകയോ ചെയ്യുന്നതിനാവശ്യമായ സഹായം ചെയ്യുന്നത് അറാര്‍ പ്രവാസി സംഘമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."