കശ്മിര്‍ നിശബ്ദമായിട്ട് ഒരുമാസം; ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള നാള്‍വഴികള്‍
ദിവസം 1 (ഓഗസ്റ്റ് 5)
കശ്മിരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുന്നു, ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചു.
ദിവസം 2 (ഓഗസ്റ്റ് 6)
പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് 13 പേരെ എസ്എം..എച്ച്. എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസം 3 (ഓഗസ്റ്റ് 7)
- ഇനി കശ്മീരി മുസ്‌ലിം സത്രീകളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വന്തമാക്കാമെന്ന് ബി.ജെ.പി എം.എല്‍.എയുടെ പ്രഖ്യാപനം
- പാക്കിസ്ഥാന്‍ ഇന്ത്യയുമായി എല്ലാ വാണിജ്യ ബന്ധങ്ങളും ഉപേക്ഷിച്ചു
ദിവസം 4 (ഓഗസ്റ്റ് 7)
500 ഓളം രാഷ്ട്രീയ നേതാക്കളെ തടവിലാക്കി
ദിവസം 5 (ഓഗസ്റ്റ് 8)
10,000 ത്തോളം പേര്‍ പ്രതിഷേധവുമായി കശ്മീരില്‍ തെരുവിലിറങ്ങിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ദിവസം 7 (ഓഗസ്റ്റ് 11)
വലിയ പെരുന്നാളിന് മുന്നോടിയായി മാര്‍ക്കറ്റില്‍ സാധനങ്ങളില്ലെന്ന് റിപ്പോര്‍ട്ട്, എടിഎം കൗണ്ടറുകളും കാലിയായി
ദിവസം 8 (ഓഗസ്റ്റ് 12)
വലിയ പെരുന്നാള്‍ ദിനം ശൂന്യമായി കശ്മീരി തെരുവുകള്‍ , ആഘോഷങ്ങളില്ലാതെ ഭീതിയിലാണ്ട് പെരുന്നാള്‍
ദിവസം 10 (ഓഗസ്റ്റ് 14)
മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസലിനെ ഡല്‍ഹി എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞ് തടവിലാക്കുന്നു.
ദിവസം 11 (ഓഗസ്റ്റ് 15)
സ്വാതന്ത്ര ദിനം കശ്മീരില്‍ കരിദിനമായി ആചരിച്ചു.
ദിവസം 14 (ഓഗസ്റ്റ് 18)
4000 ത്തോളം രാഷ്ട്രീയ നേതാക്കള്‍ കശ്മീരില്‍ തടവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്
ദിവസം 16 (ഓഗസ്റ്റ് 20)
കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ ഇടപെടല്‍, സംഘര്‍ഷാവസ്ഥ കുറക്കാന്‍ രണ്ട് പ്രധാനമന്ത്രിമാരോടും ട്രംപിന്റെ നിര്‍ദേശം
ദിവസം 18 (ഓഗസ്റ്റ് 22)
ആര്‍ട്ടിക്ക്ള്‍ 370 റദ്ദ് ചെയ്യാനുള്ള പ്രസിഡണ്ടിന്റെ ഭരണഘടനാപരമായ അധികാരത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹരജി.
ദിവസം 19 (ഓഗസ്റ്റ് 23)
150 ഓളം പേര്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കുകളേറ്റു ആസുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ എണ്ണം അതിലും അധികമെന്നും അനൗദ്യോഗിക വിവരം
ദിവസം 19 (ഓഗസ്റ്റ് 23)
കശ്മീരിലെ സര്‍ക്കാര്‍ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ഐ എ എസ് ഇദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചു.
ദിവസം 24 (ഓഗസ്റ്റ് 28)
മുന്‍ എംഎല്‍എ യൂസുഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സിതറാം യെച്ചൂരിയെ കശ്മീരില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കുന്നു
ദിവസം 28 (സെപ്റ്റംബര്‍ 1 )
ഉമര്‍ അബ്ദുള്ളയെയും മഹിബൂഹ മുഫിതിയെയും സന്ദര്‍ശിക്കാന്‍ കുടുംബത്തിന് സര്‍ക്കാര്‍ അനുമതി
ദിവസം 30 (സെപ്റ്റംബര്‍ 4 )
പെല്ലെറ്റ് ആക്രമണത്തില്‍ പരിക്കേറ്റ അസ്‌റാര്‍ മുഹമ്മദ് മരിച്ചു. എക്‌സ റേയില്‍ അദ്ദേഹത്തിന്റെ തലയോട്ട് നിറയെ പെല്ലറ്റുകള്‍ തുളച്ചതിന്റെ അടയാളമുണ്ടായിരുന്നു.
കടപ്പാട് ദ വയർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."