സമൂഹത്തിന്റെ മുഖഛായ മാറ്റാന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണം: ഹൈദരലി തങ്ങള്‍
യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന് ശിലയിട്ടു
കോഴിക്കോട്: സമൂഹത്തിന്റെ മുഖഛായ മാറ്റാന്‍ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളുമായി യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കോഴിക്കോട് ടാഗോര്‍ഹാളില്‍ മുസ്ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാന്‍ യുവജന പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരണം.
ഫാസിസത്തിനെതിരേ മുസ്ലിംലീഗ് വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എന്നാല്‍ മുന്‍ഗാമികള്‍ പറഞ്ഞതുപോലെ പാര്‍ട്ടിയില്‍ ചിലപ്പോഴൊക്കെ അനുസരണയും അച്ചടക്കവും മാഞ്ഞുപോയിട്ടുണ്ടോയെന്ന് തോന്നിപ്പോകാറുണ്ടെന്നും ഹൈദരലി തങ്ങള്‍ അഭിപ്രായപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, അബ്ദുസ്സമദ് സമദാനി, ആബിദ് ഹുസൈന് തങ്ങള്‍, പി.കെ അബ്ദുറബ്ബ്, അബ്ദുല്‍ ഹമീദ്, കെ.എം ഷാജി, സി.കെ സുബൈര്‍, സി.ടി അഹമ്മദലി, എം.സി മായിന്‍ഹാജി, സി. മോയിന്‍കുട്ടി, കെ.എസ് ഹംസ, അബ്ദുറഹിമാന് രണ്ടത്താണി, സി.പി ചെറിയമുഹമ്മദ്, ഉമര്‍പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, ഫൈസല്‍ ബാഫഖി തങ്ങള്‍, മിസ്ഹബ് കീഴരിയൂര്‍, പി. ഇസ്മാഈല്‍, ഫൈസല്‍ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."