കിന്‍ഫ്ര ഭക്ഷ്യ സംസ്കരണ വ്യവസായ പാര്‍ക്ക് ശിലാസ്ഥാപനം ഇന്ന്
പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ 'മേക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കിന്‍ഫ്ര ഭക്ഷ്യ സംസ്കരണ വ്യവസായ പാര്‍ക്കിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11 ന് കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലും സംയുക്തമായി നിര്‍വഹിക്കും. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദില്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി ആദ്യ അലോട്ട്മെന്റ് കൈമാറും. സംസ്ഥാന വ്യവസായ-കായിക- യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് വിശിഷ്ടാതിഥിയാവും. ഭരണപരിഷ്ക്കരണ കമ്മീഷന് ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ്. അച്യുതാനന്ദന്, എം.പി.എം.ബി. രാജേഷ്, കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ. എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ.മാര്‍ പങ്കെടുക്കും.
കിന്‍ഫ്രയുടെ പാലക്കാട് പുതുശ്ശേരി - എലപ്പുള്ളി വില്ലേജുകളിലായി 79.42 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സജ്ജീകരിക്കുന്നത്. ആകെ പദ്ധതി ചെലവ് 119.02 കോടിയാണ്. കേന്ദ്രസര്‍ക്കാര്‍ 50 കോടി രൂപ ഗ്രാന്റായി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 40.68 കോടിയും നബാര്‍ഡില്‍ നിന്നുള്ള വായ്പ 28.34 കോടിയുമാണ്. 50 ഓളം യൂനിറ്റുകളെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. മെഗാ ഫുഡ് പാര്‍ക്കിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഐ.എല്‍.ആന്‍ഡ് എഫ്.എസ് എന്ന കമ്പനിയെ പ്രൊജക്ട് മാനെജ്മെന്റ് കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തിട്ടുണ്ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."