HOME
DETAILS
MAL
അമേരിക്കയെ വിമര്‍ശിച്ച് മിഖായേല്‍ ഗോര്‍ബച്ചേവ്
backup
October 26 2018 | 19:10 PM
മോസ്കോ: ആണവ ഉടമ്പടിയില്‍നിന്നു പിന്മാറാനുള്ള അമേരിക്കന്‍ തീരുമാനത്തെ വിമര്‍ശിച്ചു മുന്‍ യു.എസ്.എസ്.ആര് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് രംഗത്ത്. യു.എസ് നീക്കം ലോകത്തു പുതിയ ആണവ മത്സരം സൃഷ്ടിക്കുമെന്നു ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ലോകസമാധാനത്തിനുള്ള ഭീഷണിയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. 1987ല്‍ മുന്‍ യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗണും സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവും തമ്മിലാണ് കരാറില്‍ ഒപ്പുവച്ചിരുന്നത്.
ശീതയുദ്ധത്തിന് അന്ത്യംകുറിച്ച പ്രധാന ഘടകങ്ങളിലൊന്നായ കരാറിലെ ധാരണയനുസരിച്ചു ഹ്രസ്വ, ദീര്‍ഘദൂര ആണവായുധങ്ങളുടെ ഉപയോഗവും നിര്‍മാണവും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഉടമ്പടിയില്‍നിന്നു പിന്മാറുന്ന കാര്യം ട്രംപ് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."