ഉത്സവസീസണില്‍ വ്യാജ വസ്ത്രവില്‍പന കേന്ദ്രങ്ങള്‍ വ്യാപകമാവുന്നു
ഒലവക്കോട് : ഉത്സവസീസനുകളായതോടെ അനധികൃത വ്യാജ ഉത്പ്പന്ന വിപണന കേന്ദ്രങ്ങള്‍ പെരുകുന്നതായി പരാതി. കളര്‍ പൗഡര്‍ ചേര്‍ത്ത് പുതുക്കിയ സെക്കന്‍ഡ് ഹാന്‍ഡ് വസ്ത്രങ്ങളാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് എന്നുപറയുന്നു. 100 രൂപമുതല്‍ 250 രൂപവരെ വിലയുള്ള ജീന്‍സ്, സാരി, ചുരിദാറുകള്‍ എന്നിവ ഇത്തരത്തില്‍ വിറ്റഴിക്കുന്നതായി വ്യാപകപരാതിയുണ്ട്. ഒരുതവണ നക്കുമ്പോള്‍ തന്നെ കളറിളകുന്ന ഇത്തരം വസ്ത്രങ്ങള്‍ വാങ്ങി വഞ്ചിതരാകുന്നവര്‍ നിരവധിയാണ്.
വസ്ത്രങ്ങളുടെ നിറം ഇളകിയാല്‍ അവ മാറി നല്‍കണമെന്ന ഉപഭോക്ത്യ കോടതിവിധിയും ഇതുവഴി ലംഘിക്കപ്പെടുകയാണ്. അംഗീകൃത കടകളില്‍ നിന്നും വാങ്ങുന്ന വസ്ത്രങ്ങള്‍ക്ക് ഗ്യാരണ്ടി ലഭിക്കുമ്പോഴാണ് നിലവാരം ഇല്ലാത്ത കളര്‍മുക്കിയ വസ്ത്രങ്ങളുടെ വില്‍പ്പന സജീവമാകുന്നത്. അംഗീകാരമില്ലാത്ത കൈ കൊണ്ടെഴുതിയി പേപ്പറിലാണ് ഇവര്‍ ബില്ലുകള്‍ നല്കുന്നത്. ഇതുകൊണ്ട് തന്നെ ഉപഭോക്താവിന് പരാതിപ്പെടാനും കഴിയില്ല.
ഒരു തവണ ഉപയോഗിച്ചശേഷം കഴുകുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉപഭോക്താവിന് മനസ്സിലാവുക. നാണക്കേടുമൂലവും അമളിപിണഞ്ഞതും ആരെയും അറിയിക്കാതെ നഷ്ടപ്പെട്ട പണത്തെ ഓര്‍ത്ത് വിലപിക്കുന്നവരാണ് ഉപഭോക്താക്കളില്‍ അധികവും.
ടൗണ്‍ബസ് സ്റ്റാന്‍ഡിന് സമീപം ജിബി റോഡ്, ശകുന്തള ജംഗ്ഷന്‍, സുല്‍ത്താന്‍പേട്ട-സ്റ്റേഡിയം സ്റ്റാന്‍ഡ് റോഡ് എന്നിവിടങ്ങളിലാണ് പാവങ്ങളെ കൊള്ളയടിക്കുന്ന അനധികൃത വ്യാപാരികള്‍ കൃത്യമായ കണക്കുകളോ ഉല്‍പ്പന്നങ്ങള്‍ക്ക് കണക്കുകളോ ഉല്‍പ്പന്നങ്ങള്‍ക്ക് നിലവാരമോ ഇല്ലാത്ത ഇത്തരക്കാരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങി പണം പോയവര്‍ നിരവധിയാണ്.
ജില്ലയിലെ ഇത്തരം വഴിയോരക്കച്ചവടങ്ങള്‍ നിരോധിക്കണമെന്നും മികച്ച ഉത്പ്പന്നങ്ങള്‍ വില്‍പനക്കെത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ അനുവാദം നല്‍കാവൂ എന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു.
വസ്ത്രങ്ങള്‍ വാങ്ങി കബളിപ്പിക്കപ്പെട്ടവര്‍ അവയുമായി കടയിലെത്തി പരാതിപ്പെട്ടാല്‍ അവരെ കൈകാര്യം ചെയ്യുന്നത് മോശമായ രീതിയിലാണെന്നും പരാതിയുണ്ട്. സ്‌കൂള്‍ തുറന്ന സമയമായതിനാല്‍ കുറഞ്ഞ ചിലവില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ വിറ്റാണ് ഇത്തരം കച്ചവടക്കാര്‍ ഇപ്പോള്‍ ലാഭം കൊയ്യുന്നത്.
പുത്തന്‍ ഉടുപ്പും ഇട്ട് സ്‌കൂളില്‍ ചെല്ലുമ്പോള്‍ മഴയത്ത് നഞ്ഞ വസ്ത്രത്തില്‍ നിന്നും നിറം ഇളകി വീഴുന്നത് കണ്ട് വിഷമിക്കുന്ന വിദ്യാര്‍ഥികളും ഏറെയാണ്. കച്ചവടത്തിനു വേണ്ടി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കൊള്ളയടിക്കുന്ന ഇവരെ നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."