വി.എസ് ഇനി ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. കാബിനറ്റ് പദവിയോടെയാണ് വി.എസ് ചെയര്‍മാനാകുന്നത്. സര്‍ക്കാരിന്റെ ഭരണത്തില്‍ എന്തൊക്കം പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നത് സംബന്ധിച്ച് നയപരമായ തീരുമാനങ്ങള്‍ എടുക്കുക എന്നതായിരിക്കും കമ്മീഷന്റെ പ്രവര്‍ത്തന മേഖല.
മൂന്നംഗങ്ങളുള്ള കമ്മീഷനില്‍ മുന്‍ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരന്‍, സി.പി നായര്‍ എന്നിവരായിരിക്കും അംഗങ്ങള്‍. ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് വി.എസിന്റെ പദവിയെ കുറിച്ചുള്ള തീരുമാനമെടുത്തത്. ഇരട്ട പദവി ബില്ലില്‍ സി.പി.എം വി.എസിനു വേണ്ടി ഭേദഗതി വരുത്തുകയും പാസാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയായ പിണറായി വിജയന് നേരിട്ട് റിപ്പോര്‍ട്ട് നല്‍കേണ്ട ആവശ്യം വി.എസിനുണ്ടാവില്ല. അങ്ങനെയാണ് കമ്മീഷന്റെ പ്രവര്‍ത്തന രൂപീകരണം.
ഏതാനും കലക്ടര്‍മാരെയും സ്ഥലം മാറ്റാനായി മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ കലക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."