ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്; മത്സരിക്കാന്‍ മലയാളികളും
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എസ്.എഫ്.ഐ, ഡി.എസ്.എഫ്, ഐസ, എ.ഐ.എസ്.എഫ് എന്നീ സംഘടനകള്‍ ചേര്‍ന്നുള്ള ഇടതു സഖ്യം, അംബ്ദേകറേറ്റ് രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ബാപ്സ- ഫ്രറ്റേണിറ്റിമൂവ്മെന്റ് സഖ്യം, എന്‍.എസ്.യു-എം.എസ്.എഫ് സഖ്യം, എ.ബി.വി.പി എന്നിവര്‍ തമ്മിലാണ് മത്സരം. മലയാളി വിദ്യാര്‍ഥി സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ് ജെ.എന്‍.യു തെരഞ്ഞെടുപ്പ്. രണ്ട് പേര് ജനറല്‍ സീറ്റിലേക്കും കൗണ്‍സിലര്‍ പോസ്റ്റിലേക്ക് അഞ്ചു പേരുമാണ് മലയാളികളായുള്ളത്.
സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ഗവേണന്‍സിലെ ഗവേഷക വിദ്യാര്‍ഥിയും കോഴിക്കോട് സ്വദേശിയുമായ ആര്.എസ് വസീമാണ് ബാപ്സ് - ഫ്രറ്റേണിറ്റി മൂവ്മെന്റ് സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി. എ.ബി.വി.പിയുടെ ജനറല്‍ സീറ്റിലേക്ക് മത്സരിക്കുന്ന പി.എ ശബരീഷ്, കൗണ്‍സലര്‍ പോസ്റ്റുകളിലേക്ക് മത്സരിക്കുന്ന ഇടതു സഖ്യത്തിന്റെ അനഘ പ്രദീപ്, എ.ആര് സ്മിത, കൃഷ്ണ പ്രിയ, എന്‍.എസ്.യു എം.എസ്.എഫ് സഖ്യത്തിന്റെ വിഷ്ണു പ്രസാദ്, ഇഹ്സാനുല്‍ ഇഹ്തിഷാം എന്നിവരാണ് മലയാളി വിദ്യാര്‍ഥികള്‍.
കശ്മിര്, ദേശീയ പൗരത്വ പട്ടിക, ആള്‍ക്കൂട്ടകൊല തുടങ്ങി രാജ്യത്തെ സുപ്രധാന വിഷയങ്ങളുയര്‍ത്തിയാണ് പ്രചാരണവും പ്രസിഡന്‍ഷ്യല്‍ ഡിബേറ്റും നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."