HOME
DETAILS
MAL
180 രൂപയുടെ പേരില്‍ തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു
backup
September 05 2019 | 18:09 PM
ബധോഹി: 180 രൂപയുടെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ഹോട്ടല്‍ ഉടമയും ജീവനക്കാരും അടിച്ചുകൊന്നു. വിശാല്‍ ദുവെ എന്നയാളാണ് കൊല്ലപ്പെട്ടത്. യു.പിയിലെ ബധോഹി ജില്ലയിലാണ് സംഭവം. രാത്രി ഭക്ഷണം കഴിക്കാനെത്തിയ വിശാലിനെയും സുരാജ് സിങ്ങിനെയും തര്‍ക്കം മൂത്തതോടെ ഹോട്ടല്‍ ഉടമ ഗുരുമാലി സിങും സംഘവും മര്‍ദിക്കുകയായിരുന്നു. സുരാജ് ഓടിരക്ഷപ്പെട്ടു. ഹോട്ടല്‍ ഉടമ ഗുരുമാളി സിങിനെയും മകന് സിദ്ധാര്‍ഥ് സിങിനെയും പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."