HOME
DETAILS

മരടിലെ ഫ്‌ളാറ്റുകള്‍ സെപ്റ്റംബര്‍ 20നകം പൊളിച്ചുമാറ്റണം: അവസാന താക്കീതുമായി സുപ്രിം കോടതി

  
backup
September 06, 2019 | 8:06 AM

kochi-marad-flat

ന്യൂഡല്‍ഹി: നിയമം ലഘിച്ച് പണിത കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതി താക്കീത് നല്‍കി. സെപ്റ്റംബര്‍ 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. മെയ് എട്ടിനാണ് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് ഉത്തരവിട്ടത്.


തീരദേശ നിയമം ലംഘിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹരജി കോടതി നേരത്തേ തള്ളിയിരുന്നു. ഹോളി ഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നിവയ്‌ക്കെതിരെയാണ് നടപടി.

2006 ല്‍ മരട് പഞ്ചായത്തായിരിക്കെ കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ മൂന്നില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. പിന്നീട് പ്രദേശം മരട് മുനിസിപ്പാലിറ്റിയാവുകയായിരുന്നു. നിലവില്‍ ഫ്‌ളാറ്റുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലം സി.ആര്‍.സോണ്‍ രണ്ടിലാണെന്നും  ഇവിടത്തെ നിര്‍മാണങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിറ്റിയുടെ ആവശ്യമില്ലായിരുന്നെന്നുമാണ് ഫ്‌ളാറ്റുടമകള്‍ ഉന്നയിക്കുന്ന വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  an hour ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  an hour ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  an hour ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  2 hours ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  2 hours ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ബി.ജെ.പി എംഎൽഎക്കെതിരെ കേസെടുത്ത് പൊലിസ്

National
  •  3 hours ago
No Image

ഈ പരമ്പരയിലുമില്ല; ഐതിഹാസിക നേട്ടത്തിനായുള്ള സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും

Football
  •  3 hours ago
No Image

'മാതാപിതാക്കളോട് നീതി പുലർത്താനായില്ലെന്ന് കുറിപ്പ്'; നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു

National
  •  3 hours ago
No Image

റോഡരികിൽ നിർത്തിയ കാറിലേക്ക് ഇടിച്ചു കയറി മറ്റൊരു കാർ; നടുക്കുന്ന അപകടത്തിന്റെ വീഡിയോ പങ്കുവെച്ച് അബൂദബി പൊലിസ്

uae
  •  3 hours ago