HOME
DETAILS

'പള്ളിയില്ല, കുറച്ചു മുസ്‌ലിംകളേ ഉള്ളൂ'; ജമാല്‍പുറിന്റെ പേരുമാറ്റി രാംപുര്‍ ആക്കണമെന്നാവശ്യം

  
backup
June 11, 2017 | 2:31 AM

proposed-changing-the-name-of-the-jamalpur-to-rampur

നവ്‌സാരി: മുസ്‌ലിംകള്‍ കുറവായതിനാല്‍ ജമാല്‍പുര്‍ എന്ന പേരുമാറ്റി രാംപുര്‍ എന്നാക്കണമെന്ന വിചിത്ര വാദവുമായി പഞ്ചായത്തംഗം. ബിഹാറിലെ നവ്‌സാരി ജില്ലയിലെ ജമാല്‍പുരിലാണ് സംഭവം.

ഗ്രാമസഭയിലാണ് പ്രത്യൂഷ് പാട്ടേല്‍ എന്ന അംഗം ഈ ആവശ്യമുന്നയിച്ചത്. ഗോരക്ഷാ ദള്‍ നേതാവ് കൂടിയാണ് ഇയാള്‍. ഗ്രാമത്തില്‍ മാംസാഹാരങ്ങള്‍ പൂര്‍ണമായും നിരോധിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്രാമസഭയില്‍ ചില അംഗങ്ങള്‍ നിര്‍ദേശത്തെ എതിര്‍ത്തു. വരുന്ന പഞ്ചായത്ത് ബോര്‍ഡ് മീറ്റിങില്‍ ആവശ്യം ഉന്നയിക്കാനാണ് പ്രത്യൂഷ് പാട്ടേലിന്റെ തീരുമാനം.

ഗ്രാമത്തില്‍ ആകെ മൂന്ന് മുസ്‌ലിം വീടുകള്‍ മാത്രമാണുള്ളതെന്നും ഒരു പള്ളി പോലുമില്ലെന്നുമാണ് പാട്ടേലിന്റെ ന്യായം. ഡല്‍ഹിയിലും കശ്മീരിലും നിരവധി സ്ഥലങ്ങളുടെ പേരുമാറ്റിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ പേരുമാറ്റം ഗ്രാമവാസികള്‍ അംഗീകരിക്കില്ലെന്ന നിലപാടാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവ്‌സാരി ചാംപെറിന്. ദേശായി, കോലി, കന്‍പി പാട്ടേല്‍ വിഭാഗക്കാര്‍ കൂടുതലുള്ള ഗ്രാമമാണിത്. നിലവിലുള്ള പേരില്‍ ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല, ഇത് കുറേക്കാലം മുമ്പേ ഉള്ള പേരാണ്. 20 വര്‍ഷം മുമ്പ് ഇതേ ആവശ്യം ഒരു അംഗം ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ ഗ്രാമവാസികള്‍ തള്ളുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പോർട്സ് അസോസിയേഷനുകളുടെ  കണക്കെടുക്കാൻ കായിക വകുപ്പ്

Kerala
  •  2 days ago
No Image

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി

Kerala
  •  2 days ago
No Image

സർവിസിൽ തിരിച്ചുവന്നിട്ടും ചട്ടലംഘനം തുടർന്ന് അനിൽ മുഹമ്മദ്

Kerala
  •  2 days ago
No Image

രാജ്യത്ത് ഭൂരിഭാഗം മേഖലയിലും കാലവർഷമെത്തി; മുംബൈയിൽ കനത്ത മഴ 

Kerala
  •  2 days ago
No Image

പ്ലസ് വണ്‍ പുതിയ ബാച്ച്: മലബാറിലെ നാലുജില്ലകളില്‍ പ്രവേശനം 6,000 വിദ്യാര്‍ഥികൾക്ക് മാത്രം

Kerala
  •  2 days ago
No Image

ജപ്പാനുമായി കരാറൊപ്പിട്ട് ഇന്ത്യ

International
  •  2 days ago
No Image

2026 ലോകകപ്പോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കും; 'ഇത് അവസാന നൃത്തം' എന്ന് സഹോദരി

Football
  •  2 days ago
No Image

മോഡ്രിച്ചിന്റെ കണ്ണീർ, റൊണാൾഡോയുടെ തിരിച്ചുവരവ്; ക്രൊയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ

Football
  •  2 days ago
No Image

തമിഴ്‌നാട്ടിൽ 2,320 ടാസ്മാക് ബാറുകൾ അടച്ചുപൂട്ടി; ലൈസൻസ് കാലാവധി നീട്ടില്ല, പുതിയ ടെൻഡർ വിളിക്കാൻ മുഖ്യമന്ത്രി വിജയ്‌യുടെ തീരുമാനം

National
  •  2 days ago
No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  2 days ago