സംസ്ഥാന തലത്തില്‍ ദലിതുകള്‍ക്കെതിരേ അവഹേളനം നടക്കുന്നതായി ഡി.എച്ച്.ആര്‍.എം
ഗോവിന്ദാപുരം: ദലിതുകള്‍ക്കെതിരേയുള്ള ആരോപണം സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്ന് അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച് ഡി.എച്ച്.ആര്‍.എം സംസ്ഥാന പ്രസിന്റ് സലീന പ്രക്കാനം പറഞ്ഞു. കാസര്‍കോഡ് മുതല്‍ തിരുവനന്ദപുരം വരെയുള്ള ജില്ലകളില്‍ ആദിവാസികള്‍ക്കെതിരേയും ദലിതുകള്‍ക്കെതിരേയും രാഷ്ട്രീയപക്ഷംചേര്‍ന്നുള്ള ആക്രമണം വ്യാപകമാണ്. ജീവിക്കുവാനും, വിദ്യാഭ്യാസത്തിനും പാര്‍പിടത്തിനുമായി ആയിരങ്ങള്‍ പുഴുക്കളെ പോലെ ജീവിക്കുമ്പോള്‍ ഇവരുടെ ആവശ്യങ്ങളെ അവഗണിച്ച് അയിത്തവും തൊട്ടുകൂടായ്മയുടെയും പേരില്‍ ഇവരെ അവഹേളിക്കുന്നത് ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ലെന്ന് സുപ്രഭാതത്തോട് അവര്‍ പറഞ്ഞു.
കെ.ബാബു എം.എല്‍.എ രാജിവെക്കുന്നതില്‍ കുറഞ്ഞ് ഒന്നുമില്ലെന്നും ദലിതുകള്‍ എല്ലാവരും മദ്യപരാണെന്ന് അരോപണം നടത്തിയ എം.എല്‍.എ ദലിത് സമൂഹത്തോട് മാപ്പു പറയണമെന്നും സലീന പ്രക്കാനം ആവശ്യപെട്ടു. അംബേദകര്‍ കോളനി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് മുസ്‌ലീം ലീഗ് ആവശ്യപെട്ടു. ദലിതുകളോടുള്ള അവഗണനക്കെതിരേ മനുഷ്യാവകാശ ലംഘനത്തിന് മനുഷ്യാവകാശ കമ്മീഷന്‍ കോളനി സന്ദര്‍ശിച്ച് നടപടിയെടുക്കണമെന്ന് യോഗം ആവശ്യപെട്ടു.
കോളനിയിലെ ദലിതുകളോടുള്ള കെ. ബാബു എം.എല്‍.എ യുടെ പ്രതികരണം പ്രതിഷേധാര്‍ഹമാണെന്നും മുസ്‌ലീം ലീഗ് നിയോജകമണ്ഡലം യോഗം ആരോപിച്ചു. എ.വി. ജലീല്‍ അധ്യക്ഷനായി. എ.കെ. ഹുസൈന്‍, ഇഖാബാല്‍ പുതുനഗരം, എന്‍. ഷംസുദ്ദന്‍, കെ.എ. ജലീല്‍, മുഹമ്മദ് ഹുസൈന്‍ തങ്ങള്‍, അബ്ബാസ്, താജുദ്ദീന്‍, അബ്ബാസ് കൊടുവായൂര്‍, മുഹമ്മദ് റാഫി, ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."