അധ്യാപകനെതിരേ പ്രതിഷേധം: വിദ്യാര്‍ഥികള്‍ ഓഫിസ് ഉപരോധിച്ചു
പയ്യന്നൂര്‍: വെള്ളൂര്‍ ഗവ.ഹൈസ്കൂളിലെ അധ്യാപകന് വിദ്യാര്‍ഥികളെ അകാരണമായി മര്ദിക്കുന്നുവെന്നതില് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സ്കൂള്‍ ഓഫിസിന് മുന്നില്‍ ഉപരോധ സമരം നടത്തി. ഇന്നലെ രാവിലെ 11 ഓടെയാണ് കാങ്കോല്‍ സ്വദേശിയായ ഹൈസ്കൂള്‍ അധ്യാപകനെതിരേ കുട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അധ്യാപകന് അകാരണമായി കുട്ടികളെ ശിക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കൈവിരലിന്റെ നഖം മുറിച്ചില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയെ ചുട്ടുപൊള്ളുന്ന വെയിലില്‍ സ്കൂള്‍ മൈതാനത്തിനുചുറ്റും അഞ്ചുതവണ ഓടിക്കുകയും സ്കൂളില്‍ ഷര്‍ട്ട് ഇന്‍സൈഡ് ആക്കാതെ എത്തിയ വിദ്യാര്‍ഥികളെ മുഖത്തടിക്കുകയും ചീത്തവിളിക്കുകയും ചെയ്തതായും അധ്യാപകനെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്.
എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ടി.വി നിതിന്‍, പ്രസിഡന്റ് ടി.സി ഗനില്‍, സുധീഷ്, ഗൗതം, സുരേഷ്, അനന്തു എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഓഫിസ് ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."