ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികം പ്രചാരണോദ്ഘാടനം വിജയിപ്പിക്കാന്‍ പദ്ധതികള്‍
തേഞ്ഞിപ്പലം: 'വിശ്വശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയതികളില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചാരണോദ്ഘാടനം വിജയിപ്പിക്കുവാന്‍ പദ്ധതികളാവിഷ്കരിച്ചു. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിമാരുടെയും കൗണ്‍സിലര്‍മാരുടേയും സംയുക്ത യോഗത്തിന്റെതാണ് തീരുമാനം. ഈ മാസം 21ന് ആലുവ ടൗണ്‍ ഹാളിലാണ് സംസ്ഥാനതല പ്രചാരണോദ്ഘാടനം നടക്കുന്നത്.
ടി. മൊയ്തീന് മുസ്ലിയാര് പുറങ്ങ് അധ്യക്ഷനായി. കെ.കെ ഇബ്റാഹിം മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി, പി. ഹസൈനാര്‍ ഫൈസി, അബ്ദുസ്സമദ് മുട്ടം, കെ.എല്‍ ഉമര്‍ ദാരിമി ദക്ഷിണ കന്നഡ, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, എസ്. മുഹമ്മദ് ഹംസ സമദാനി, എ.ആര് ഷറഫുദ്ദീന് ജാമിഇ തിരുവനന്തപുരം, എം. ഷാജഹാന് അമാനി കൊല്ലം, വി.എം ഇല്ല്യാസ് ഫൈസി തൃശൂര്‍, എം.യു ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എം മുഹമ്മദ് അലി മുസ്ലിയാര് കോട്ടയം, സി. മുഹമ്മദലി ഫൈസി പാലക്കാട്, അബ്ദുല്‍കരീം മൗലവി ഇടുക്കി, പി.എ ശിഹാബുദ്ദീന് മൗലവി ആലപ്പുഴ, എ.എം ശരീഫ് ദാരിമി നീലഗിരി, ടി.പി അലി ഫൈസി കാസര്‍കോട്, എ.എം ഇമ്പിച്ചി കോയ മുസ്ലിയാര് വയനാട്, അബ്ദുസമദ് ദാരിമി എറണാകുളം, സയ്യിദ് ഹുസൈന് തങ്ങള്‍ കാസര്‍കോട് പങ്കെടുത്തു.
കുടക് അബ്ദുറഹ്മാന് മുസ്ലിയാര് സ്വാഗതവും കെ.ടി ഹുസൈന് കുട്ടി മൗലവി മലപ്പുറം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."