വാഴാനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു
വടക്കാഞ്ചേരി: കഴിഞ്ഞ രണ്ട് ദിവസമായി വടക്കാഞ്ചേരി മേഖലയില്‍ ലഭിക്കുന്ന ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളും കിണറുകളും മറ്റ് ജലാശയങ്ങളും ജലസമൃദ്ധമാവുകയാണ്.
കഴിഞ്ഞ ഒരാഴ്ച മുന്‍പ് വരെ തുള്ളി വെള്ളമില്ലാതെ കാട്ടുപൊന്തകള്‍ വളര്‍ന്ന് കിടന്നിരുന്ന വാഴാനി പുഴ ഇന്ന് ജലസമൃദ്ധമാണ്.
ഇരുകരകളും തൊട്ട് പുഴ ഒഴുകാന്‍ തുടങ്ങിയതോടെ നാട് ഏറെ സന്തോഷത്തിലാണ് പുഴയിലെ വിവിധ സ്ഥലങ്ങളിലെ ചീപ്പ് ചിറകള്‍ തുറന്ന് വിടാന്‍ തുടങ്ങിയിട്ടുണ്ട് വിവിധ സ്ഥലങ്ങളില്‍ ഉറവകള്‍ രൂപപ്പെടുന്നതോടെ പുഴയിലെ ജല നിരപ്പ് ഇനിയും ഉയരും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുഴ നീരണിയുന്നത് എന്നത് പുഴയെ സ്‌നേഹിയ്ക്കുന്നവര്‍ക്ക് പകരുന്ന സന്തോഷവും ചില്ലറയല്ല. എന്നാല്‍ വാഴാനി ഡാമില്‍ വെള്ളത്തിന്റെ അളവ് ഇപ്പോഴും കുറവാണ് ഇതും വരും ദിവസങ്ങളില്‍ ഉയരുമെന്നാണ് പ്രതീക്ഷ. മുന്‍ വര്‍ഷങ്ങളിലേത് പോലെ ജല നിരപ്പ് ഉയര്‍ന്നാലെ വേനല്‍ക്കാലത്ത് കുടവെള്ളമെങ്കിലും വാഴാനി പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ലഭ്യമാകുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."