മന്നോട്ടുകോണത്ത് ബിവറേജ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ ശ്രമം; പ്രക്ഷോഭവുമായി നാട്ടുകാര്‍
വിഴിഞ്ഞം: മന്നോട്ടുകോണത്ത് ബിവറേജ് ഔട്ട് ലറ്റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന രണ്ടാംഘട്ട പ്രധിഷേധ പരിപാടിയില്‍ സംഘര്‍ഷാവസ്ഥ .
ബിവറേജ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ മതില്‍ ചാടി കടന്ന പ്രതിഷേധക്കാര്‍ കെട്ടിടത്തിന്റെ ഷട്ടര്‍ നിര്‍മാണ പ്രവര്‍ത്തം തടഞ്ഞ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാരെ പുറത്തിറക്കി വിട്ടതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.
ഇന്നലെ വൈകിട്ട് മന്നോട്ടുകോണം ജങ്ഷനില്‍ നടന്ന രണ്ടാംഘട്ട പ്രതിഷേധ പരിപാടി വാര്‍ഡ് മെമ്പര്‍ ബിനു ഉദ്ഘാടനം ചെയ്തു.
ബിവറേജ് ഔട്ട്‌ലറ്റ് സ്ഥാപിക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി തന്നെ നേരിടുമെന്ന് ജനകീയ സമിതി കണ്‍വീനര്‍ എസ്.എസ് വിനുകുമാര്‍ പറഞ്ഞു. സ്ത്രീകളും സ്‌കൂള്‍ ക്ടുട്ടികളുമടക്കം സഞ്ചരിക്കുന്ന വഴിയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് വരുന്നത് ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ പറഞ്ഞു. ഈ കെട്ടിടത്തിനു സമീപം നിരവധി കൃഷിയിടങ്ങളുള്ളതിനാല്‍ പ്രദേശത്തെ കര്‍ഷകരും പ്രതിഷേധത്തിലാണ് .
ഡി.വൈ.എഫ്.ഐ പയറ്റുവിള മേഖല പ്രസിഡന്റ് ശ്രീജിത്ത്, യൂ്‌ത്തേകാണ്‍ഗ്രസ് കോവളം നിയോജക മണ്ഡലം പ്രസിഡന്റ് കോട്ടുകാല്‍ വിനോദ്,ബി.ജെ.പി കോട്ടുകാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സനല്‍, വിജയകുമാരി, വിഷ്ണു, ജയകുമാര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വില്ലേജ് ഓഫിസിലെ അടിസ്ഥാന ഭൂ നികുതി രജിസ്റ്ററില്‍ (ബി.ടി.ആര്‍) സ്ഥലം നിലം എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു രേഖകളില്‍ കൃത്രിമം നടത്തി സ്ഥലം പുരയിടമായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നാണ് ആരോപണം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."