ഇടപാടുകാരെ വട്ടം ചുറ്റിച്ച് ആറ്റിങ്ങല്‍ പോസ്റ്റോഫിസ്
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഹെഡ് പോസ്റ്റോഫിസിലെത്തുന്നവര്‍ കുഴഞ്ഞതു തന്നെ. ഇവിടെ കൗണ്ടറുകള്‍ ആറോളമുണ്ട്, പക്ഷേ ഒരു കൗണ്ടറിലും എഴുതി വച്ചിട്ടില്ല ഇവിടെ എന്തു സേവനമാണ് ലഭ്യമാവുന്ന തെന്ന്.
പ്രവര്‍ത്തി ദിവസങ്ങളിലെല്ലാം നല്ല തിരക്കുള്ള ഇവിടെ തിരക്കിനു പിറകിലുള്ള ഒരാള്‍കൗണ്ടറിലെത്തുമ്പോഴാണറിയുന്നത് അയാള്‍ക്കാവശ്യമുള്ള സേവനം മറ്റെറിലാണ് ലഭ്യമാവുന്നതെന്നാണ്.
എന്നാല്‍ ഇത്തരത്തില്‍ ഒരു കൗണ്ടറില്‍ത്തന്നെ സ്റ്റാമ്പു വില്‍പ്പനയും, സേവിംഗ് ബാങ്ക് അകൗണ്ടും, രജിസ്‌ട്രേഷനുമൊക്കെയാവുമ്പോള്‍ ജീവനക്കാര്‍ക്ക് വളരെ അധികം ബുദ്ധിമുട്ടുണ്ടാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
പേര് ഹെഡ് പോസ്റ്റോഫിസെന്നാണെങ്കിലും ഇവിടെ എത്തുന്നവര്‍ക്ക് അത്യാവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെയില്ല.
രജിസ്റ്റര്‍ ചെയ്തയക്കാനുള്ളകത്തോ,പാര്‍സലോ, സേവിംങ്‌സ് ബാങ്ക് അകൗണ്ടോ തുടങ്ങുന്നതിനെത്തുന്ന ഒരു വ്യക്തിക്ക് ഇതൊക്കെ പുരിപ്പിക്കുന്നതിന് ചുരുങ്ങിയത് ഒരു ഡെസ്‌ക്കെങ്കിലും വേണം, ഇവിടെ എന്നാല്‍ ഏതെങ്കിലും ഫോറം പൂരിപ്പിക്കുന്നതിന് സ്റ്റാമ്പൊട്ടിക്കാനുള്ള സ്ഥലത്ത് പോകണം, പൂരിപ്പിച്ച ശേഷം ഫോം തിരികെ എടുക്കുമ്പോള്‍ ഒന്നുകില്‍ ഫോമിനു പുറകില്‍ പശ പറ്റിയിരിക്കും, ചിലപ്പോള്‍ അതു കീറിപ്പോയി എന്നും വരാം.
അകത്തുള്ള ജീവനക്കാര്‍ക്ക് ഫാന്‍, പോസ്റ്റുമാസ്റ്റര്‍ക്ക് ഏ.സി കാബിന്‍ ഇവയൊക്കെയുണ്ട്, എന്നാല്‍ ഇവിടെയെത്തുന്ന ഇടപാടുകാര്‍ വിയര്‍ത്തൊലിച്ചു വേണം നില്‍ക്കാന്‍.ഫാന്‍ ഇല്ലാത്തതു കൊണ്ടല്ല, ആരെങ്കിലും ഇതിന്റെ സ്വിച്ച് ഓണാക്കണ്ടേ.
ഇപ്പോള്‍ കത്തുകള്‍ പോസ്റ്റുചെയ്യണമെങ്കില്‍ പോസ്റ്റോഫിസ് തുറക്കുന്നതു വരെ കാത്തിരിക്കണം. ഒരു പെട്ടി മാത്രമാണ് കത്ത് പോസ്റ്റു ചെയ്യാനുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പോസ്റ്റോഫിസിനു മുന്നില്‍ ദേശീയ പാതയോരത്ത് ഫുട്ട്പാത്തിനോട് ചേര്‍ന്ന് ആര്‍ക്കും തടസ്സമില്ലാത്ത രീതിയില്‍ ഒരു പോസ്റ്റു പെട്ടിയുണ്ടായിരുന്നുഇന്നതുമില്ല.
അതുപോലെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളി കത്തുകള്‍ നിക്ഷേപിക്കാനായി പെട്ടികള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ അതിനും കഴിയാത്ത അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."