വീണ്ടും റെക്കോര്‍ഡിട്ട് റാഷിദ് ഖാന്
ധാക്ക: ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന ഖ്യാതി നേടിയതിനു പിന്നാലെ വീണ്ടും റെക്കോര്‍ഡിട്ട് അഫ്ഗാന് സ്പിന്‍ തന്ത്രം റാഷിദ് ഖാന്. ടെസ്റ്റില്‍ ക്യാപ്റ്റനായി ഇറങ്ങിയതിന് പിന്നാലെ രണ്ടാം ദിനം അര്‍ധസെഞ്ചുറി നേടിയതോടെ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റെക്കോര്‍ഡും താരം തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിനെതിരേ 61 പന്തില്‍ 51 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
15 വര്‍ഷം മുന്‍പ് സിംബാബ്വേ താരം തദേന്ദാ തൈബു സ്വന്തമാക്കിയ റെക്കാര്‍ഡാണ് റാഷിദ് ഖാന് പഴങ്കഥയാക്കിയത്. തദേന്ദ തൈബു 2004ല്‍ ആണ് ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി അരങ്ങേറിയത്. 20 വയസും 358 ദിവസവും പ്രായമുള്ളപ്പോഴാണ് തൈബുവിന്റെ അരങ്ങേറ്റം. റാഷിദ് ഖാന്റെ പ്രായം 20 വയസും 350 ദിവസവുമാണ്.
അതേസമയം, മത്സരത്തില്‍ അഫ്ഗാനെതിരേ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 342 റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ബംഗ്ലാദേശ് എട്ടിന് 194 റണ്‍സെന്ന നിലയിലാണ്. റഹ്മത്ത് ഷായുടെ (102) സെഞ്ചുറിക്കൊപ്പം അസ്ഗര്‍ അഫ്ഗാന്റെ (92) തകര്‍പ്പന്‍ ബാറ്റിങും അഫ്ഗാന് രക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."