സി.പി.എമ്മിന്റെ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് രാഷ്ട്രിയ ലാഭത്തിന്: യു.ഡി.എഫ്
മാനന്തവാടി: സി.പി.എം എടവക പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുന്നത് രാഷ്ട്രിയ ലാഭം ഉണ്ടാക്കാനാണെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളായ തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ ജലനിധി താളം പിഴക്കുമ്പോള്‍ എടവക പഞ്ചായത്തിലെ മുഴുവന്‍ ഗുണഭോക്താക്കളുടെയും പ്രശംസ പിടിച്ച് പറ്റിയ ജലനിധിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതിലുള്ള നിരാശയാണ് സി.പി.എമ്മിനെ സമരത്തിന് പ്രേരിപ്പിക്കുന്നത്.
ഒമ്പത് ചെറുകിട പദ്ധതികളിലും അഞ്ച് വലിയ പദ്ധതികളിലുമായി 12 പദ്ധതികളില്‍ ജലവിതരണം ആരംഭിച്ച് കഴിഞ്ഞു. രണ്ട് പദ്ധതികളുടെ ട്രയല്‍ റണ്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈമാസം തന്നെ ഈ രണ്ട് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ജനകീയഗുണഭോക്തൃ കമ്മിറ്റികള്‍ പദ്ധതികളുടെ മോണിറ്ററിങ് നടത്തുന്നുണ്ട്. സാധന സാമഗ്രികള്‍ വാങ്ങുന്നത് ഗുണഭോക്തൃ സമിതികളുടെ മേല്‍നോട്ടത്തിലാണെന്നും നേതാക്കള്‍ അറിയിച്ചു. ഗാര്‍ഹിക ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഫണ്ട് ജലനിധിയെ ഏല്‍പ്പിക്കാനാണ് ശുചിത്വമിഷന് തീരുമാനിച്ചത്. ഗ്രാമസഭയില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ ഭരണ സമിതി ജലനിധിക്ക് കൈമാറുകയും ശുചിത്വമിഷന് അധികാരികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് എഗ്രിമെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
പിന്നീട് വന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഏറ്റവും അര്‍ഹരായവര്‍ക്ക് മാത്രമെ ആനുകൂല്യം നല്കാന് പാടുള്ളു എന്ന സ്ഥിതി സംജാതമായതാണ് കുറച്ച് ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാകാതിരുന്നത്.
വസ്തുതകള്‍ ഭരണ സമിതിയുടെ ഭാഗമായ സി.പി.എം അംഗങ്ങള്‍ക്ക് പോലും വ്യകതമാണന്നിരിക്കെ ഭരണം കിട്ടാത്തതിലുള്ള ജാള്യത മറക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും പ്രബുദ്ധരായ ജനം ഇത് തിരിച്ചറിയുമെന്നും നേതാക്കള്‍ പറഞ്ഞു. എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ബ്രാന് അബ്ദുല്ല, നജ്മുദ്ദീന് മുടമ്പത്ത്, ജില്‍സണ്‍ തുപ്പുംകര, ആമിന അവറാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."