നഗരഹൃദയത്തില്‍ മാലിന്യനിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി വേണം; നഗരവാസികള്‍ രോഗ ഭീതിയില്‍
കോതമംഗലം: താലൂക്കിന്റെ വിവിധ ഇടങ്ങളില്‍ ചാക്ക് കണക്കിന് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും, അത് നീക്കം ചെയ്യുന്നതിലുള്ള കാലതാമസവും മൂലം കടുത്തരോഗഭീതിയിലായിരിക്കുകയാണ് നഗരവാസികള്‍. താലൂക്കിലെമ്പാടും ഡെങ്കിപനിയടക്കമുള്ള വിവിധ പകര്‍ച്ചപനികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് അഴുകിയ മാലിന്യങ്ങള്‍ നഗരമധ്യത്തിലും പൊതു ജലസ്‌റോത സ്സു്കളിലേക്കും നിക്ഷേപികുന്നത്.
ഹോട്ടല്‍ വേയ്സ്റ്റ്, കാറ്ററിംഗ് വെയ്സ്റ്റ്, അറവ്ശാല മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ യാതൊരു ശ്രദ്ധയുമില്ലാതെയാണ് നഗരപരിധിയിലുള്ള തങ്കളത്ത് നിക്ഷേപിക്കുന്നത്. സമീപ പഞ്ചായത്തുകളായ പിണ്ടിമന, നെല്ലിക്കുഴി, കോട്ടപ്പടി എന്നിവടങ്ങളിില്‍ നിന്നും പിക്ക്അപ് ഓട്ടോറിക്ഷയില്‍ കൊണ്ട് വന്ന് ചാക്ക് കണക്കിന് കാറ്ററിംഗ് മാലിന്യം തള്ളുന്നവരും, പ്ലാസ്റ്റിക് കൂടുകളില്‍ കെട്ടി റോഡിലേക്ക് വലിച്ചെറിയുന്നവരുമുണ്ട്. മാലിന്യം നീക്കം ചെയ്യാന്‍ യഥാസമയം നഗരസഭക്ക് കഴിയാത്തതുമൂലം ഇത് ഇവിടെ കിടന്ന് ചീഞ്ഞ് നാറി പക്ഷിമൃഗാദികള്‍ കൊത്തിവലിച്ച് മാലിന്യങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.മൂക്ക് പൊത്താതെ ഇതിലൂടെ കടന്ന് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്.കഴിഞ്ഞ ദിവസം ആയക്കാട് പുലിമല പെരിയാര്‍വാലി കനാലിനും പരിസരത്തും അറവ് കക്കൂസ് മാലിന്യം തള്ളിയിരുന്നു. അയിരകണക്കിനാളുകള്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന പെരിയാര്‍വാലി കനാലിലേക്കാണ് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളിയിരിക്കുന്നത്.നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കോതമംഗലം പൊലിസ് സ്ഥലത്തെത്തി മാലിന്യം തള്ളിയ അജ്ഞാതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
നൂറ് കണക്കിന് അനധികൃത കശാപ്പ് ശാലകളാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അധികാരികളുടെ മൗനസമ്മതത്തോടെ പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സില്ലാത്ത നിരവധി കോഴി കടകളുമുണ്ട്. മാലിന്യ സംസ്‌ക്കരണത്തിന് യാതൊരു വിധ സൗകര്യങ്ങളുമില്ലാതയാണ് അവയെല്ലാം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
നഗരപരിധിയിലെ സ്ഥിരമാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ക്യാമറ സ്ഥാപിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശനശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും,മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളില്ലാത്ത അനധിക്യത കശാപ്പ് ശാലകളും ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കാതിരിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ മാലിന്യ നിക്ഷേപം തടയാന്‍ സാധിക്കുമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."